- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യു.എസ് സെനറ്റിലും, ഹൗസിലും ഭൂരിപക്ഷം നേടുമെന്ന് പെൻസ്
വാഷിങ്ടൺ ഡി.സി: നവംബർ ആറിലെ മിഡ് ടേം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.എസ് സെനറ്റിലും, യു.എസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടി ആധിപത്യം നിലനിർത്തുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ രണ്ടിനു വെള്ളിയാഴ്ച ഹിൽ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പെൻസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഡമോക്രാറ്റിക് പാർട്ടിയുമായി സഹകരിച്ച് പ്രധാന വിഷയങ്ങളായ ട്രേഡ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ അന്താരാഷ്ട്രാനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പെൻസ് പറഞ്ഞു.ഞങ്ങൾ നല്ലതുപോലെ പ്രവർത്തിക്കുന്ന സെനറ്റിൽ ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. വെസ്റ്റ് വെർജീനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ട്രമ്പിന്റെ പ്രഖ്യാപനം ജനം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പിനു മൂന്നു ദിവസംകൂടി ശേഷിക്കെ ഡമോക്രാറ്റിക് പാർട്ടിയുടെ ആത്മവിശ്വാസത്തിനു അല്പമെങ്കിലും ക്ഷതമേറ്റിട്ടുണ്ട്. സെനറ്റിൽ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിലും യു.എസ് ഹൗസിൽ ഭൂരിപക്ഷം നേടാനാകുമെന
വാഷിങ്ടൺ ഡി.സി: നവംബർ ആറിലെ മിഡ് ടേം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.എസ് സെനറ്റിലും, യു.എസ് ഹൗസിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം സീറ്റുകൾ നേടി ആധിപത്യം നിലനിർത്തുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ രണ്ടിനു വെള്ളിയാഴ്ച ഹിൽ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പെൻസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഡമോക്രാറ്റിക് പാർട്ടിയുമായി സഹകരിച്ച് പ്രധാന വിഷയങ്ങളായ ട്രേഡ്, ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ അന്താരാഷ്ട്രാനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പെൻസ് പറഞ്ഞു.ഞങ്ങൾ നല്ലതുപോലെ പ്രവർത്തിക്കുന്ന സെനറ്റിൽ ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പാണ്. വെസ്റ്റ് വെർജീനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ട്രമ്പിന്റെ പ്രഖ്യാപനം ജനം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.
തെരഞ്ഞെടുപ്പിനു മൂന്നു ദിവസംകൂടി ശേഷിക്കെ ഡമോക്രാറ്റിക് പാർട്ടിയുടെ ആത്മവിശ്വാസത്തിനു അല്പമെങ്കിലും ക്ഷതമേറ്റിട്ടുണ്ട്. സെനറ്റിൽ ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിലും യു.എസ് ഹൗസിൽ ഭൂരിപക്ഷം നേടാനാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. യുഎസ് ഹൗസിൽ 23 സീറ്റുകൾ നേടിയാൽ ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയുമെന്നും ഡ്രമോക്രാറ്റുകൾ വിശ്വസിക്കുന്നു.