- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ പൊതുസ്വകാര്യ മേഖലകളിൽ പെൻഷൻ പ്രായം 60 ആക്കുന്നു; നടപടി സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായെന്ന് റിപ്പോർട്ട്
ദോഹ: ഖത്തറിൽ പൊതുസ്വകാര്യ മേഖലകളിൽ പെൻഷൻ പ്രായം അറുപത് വയസ് ആക്കുന്നു. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസി സ്വദേശത്തേക്ക് മടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഇവരുടെ താമസാനുമതിരേഖ പുതുക്കുന്നത് നിർത്തിവയ്ക്കുമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികമന്ത്രാലയം വക്താവ് അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ഊർജിതമായി നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് നടപടികൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം, നടപടി ബാധകമല്ലാത്ത തൊഴിൽ, രാജ്യക്കാർ എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകളും മന്ത്രാലയം നിർദ്ദേശിക്കും. നിയമപരവും ഭരണനിർവഹണപരവുമായ ചട്ടക്കൂട് പുതിയ നടപടിക്കായി തയാറാക്കുന്നുണ്ട്. ഇതനുസരിച്ച് അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസിയുടെ തൊഴിൽ കരാർ സ്വമേധയ റദ്ദാകും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിലെ നിശ്ചിത കാലാവധിക്കുള്ളിലെ അർഹമായ മുഴുവൻ തുകയും പ്രവാസിക്ക് ലഭിക്കുകയും ചെയ
ദോഹ: ഖത്തറിൽ പൊതുസ്വകാര്യ മേഖലകളിൽ പെൻഷൻ പ്രായം അറുപത് വയസ് ആക്കുന്നു. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസി സ്വദേശത്തേക്ക് മടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഇവരുടെ താമസാനുമതിരേഖ പുതുക്കുന്നത് നിർത്തിവയ്ക്കുമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികമന്ത്രാലയം വക്താവ് അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ഊർജിതമായി നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് നടപടികൊണ്ട് ലക്ഷ്യമിടുന്നത്.
അതേസമയം, നടപടി ബാധകമല്ലാത്ത തൊഴിൽ, രാജ്യക്കാർ എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകളും മന്ത്രാലയം നിർദ്ദേശിക്കും. നിയമപരവും ഭരണനിർവഹണപരവുമായ ചട്ടക്കൂട് പുതിയ നടപടിക്കായി തയാറാക്കുന്നുണ്ട്. ഇതനുസരിച്ച് അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസിയുടെ തൊഴിൽ കരാർ സ്വമേധയ റദ്ദാകും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിലെ നിശ്ചിത കാലാവധിക്കുള്ളിലെ അർഹമായ മുഴുവൻ തുകയും പ്രവാസിക്ക് ലഭിക്കുകയും ചെയ്യും.
ഡിസംബർ 13ന് പ്രാബല്യത്തിൽവന്ന പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21ാം നമ്പർ നിയമത്തിലും പ്രവാസികളുടെ പെൻഷൻ പ്രായം അറുപതാക്കിയിട്ടുണ്ട്.