- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പെണ്ണിന് വേണ്ടിയുള്ള യുവാവിന്റെ അന്വേഷണം അണിയറയിൽ ഒരുങ്ങുന്നു; നർമപശ്ചാത്തലത്തിൽ ചിത്രം ഒരുക്കുന്നത് നവാഗതനായ അധിൻ ഉള്ളൂർ; പെണ്ണന്വേഷണത്തിന് കൂട്ട് പോകാൻ പുതുമുഖങ്ങളെ വിളിക്കുന്നു
തിരുവനന്തപുരം: ലോക റെക്കോഡ് നേടിയ 'വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ അധിൻ ഉള്ളൂർ ഒരുക്കുന്ന പെണ്ണന്വേഷണം അണിയറയിൽ ഒരുങ്ങുന്നു. നർമത്തിൽ പൊതിഞ്ഞ് ചിത്രം നിർമ്മിക്കുന്നത് റൂസ്റ്റർ സ്‌കൂപ്പ് പ്രൊഡക്ഷൻസാണ്. ഒരു പെണ്ണന്വേഷണത്തിന്റെ പുറകിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായ എച്ച്ബിഡി എന്ന ഹ്രസ്വചിത്രം അധിൻ ഒരുക്കിയിരുന്നു. യുവതാരങ്ങളുടെ കൂടെ ചില പ്രധാനതാരങ്ങളും പെണ്ണന്വേഷണത്തിന്റെ ഭാഗമാകുന്നുണ്ട്. ഗോകുൽദാസ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സജാദ് കാക്കൂ പെണ്ണന്വേഷണത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.ഗാനരചന ദിനു മോഹനും മ്യൂസിക് വിനായകുമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ അന്വേഷിച്ചുള്ള ഓഡിഷൻ തിങ്കളാഴ്ച കോഴിക്കോട് മലബാർ പാലസ് ഹോട്ടലിൽ വെച്ച് നടക്കും.
തിരുവനന്തപുരം: ലോക റെക്കോഡ് നേടിയ 'വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ അധിൻ ഉള്ളൂർ ഒരുക്കുന്ന പെണ്ണന്വേഷണം അണിയറയിൽ ഒരുങ്ങുന്നു. നർമത്തിൽ പൊതിഞ്ഞ് ചിത്രം നിർമ്മിക്കുന്നത് റൂസ്റ്റർ സ്‌കൂപ്പ് പ്രൊഡക്ഷൻസാണ്. ഒരു പെണ്ണന്വേഷണത്തിന്റെ പുറകിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായ എച്ച്ബിഡി എന്ന ഹ്രസ്വചിത്രം അധിൻ ഒരുക്കിയിരുന്നു. യുവതാരങ്ങളുടെ കൂടെ ചില പ്രധാനതാരങ്ങളും പെണ്ണന്വേഷണത്തിന്റെ ഭാഗമാകുന്നുണ്ട്. ഗോകുൽദാസ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സജാദ് കാക്കൂ പെണ്ണന്വേഷണത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.ഗാനരചന ദിനു മോഹനും മ്യൂസിക് വിനായകുമാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെ അന്വേഷിച്ചുള്ള ഓഡിഷൻ തിങ്കളാഴ്ച കോഴിക്കോട് മലബാർ പാലസ് ഹോട്ടലിൽ വെച്ച് നടക്കും.
Next Story