കൊച്ചി: എച്ച്ബിഡി എന്ന സൂപ്പർഹിറ്റ് ഷോർട്ട് ഫിലിമിനുശേഷം അധിൻ ഒല്ലൂർ സംവിധാനം ചെയ്യുന്ന 'പെണ്ണന്വേഷണം' എന്ന ഷോർട്ട്ഫിലിമിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗോകുൽദാസ് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്

കായംകുളം കൊച്ചുണ്ണി, ഒടിയൻ എന്നീ ചിത്രങ്ങളുടെ ഫാന്മേഡ് പോസ്റ്റർ ഡിസൈൻ ചെയ്തു തരംഗമാക്കിയ അധിന്റെ രണ്ടാമത്തെ സംരഭമാണിത്. പുറത്തിറങ്ങാനിരിക്കുന്ന വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറുമാണ് അധിൻ. റഫജ്ജു വൈഡ് സ്‌ക്രീനാണ് പെണ്ണന്വേഷണത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റിയാസ് അസീസ്, അരുൺ ശിവദാസ്, സനിൽ കെ ബാബു, മുഷ്താഖ് മുഹമ്മദ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർ. ദിനു മോഹന്റെ വരികൾക്ക് വിനായകൻ സംഗീതം നൽകും.