- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Religion
- /
- PILGRIMAGE
പെന്റിത്ത് മലയാളി കൂട്ടായ്മ ക്രിസ്തുമസ് ആഘോഷം 19 ന്: ക്രിസ്മസ് കരോൾ 20ന്
സിഡ്‌നി (കിങ്ങ്‌സ്‌വുഡ്): സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിനു പകർന്നു നൽകിയ യേശുദേവന്റെ തിരുപ്പിറവിയാഘോഷം പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ 19 ന് നടത്തും. കിങ്ങ്‌സ്‌വുഡ് ഗവൺമെന്റ് സ്‌ക്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്ന പരി
സിഡ്‌നി (കിങ്ങ്‌സ്‌വുഡ്): സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിനു പകർന്നു നൽകിയ യേശുദേവന്റെ തിരുപ്പിറവിയാഘോഷം പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ 19 ന് നടത്തും. കിങ്ങ്‌സ്‌വുഡ് ഗവൺമെന്റ് സ്‌ക്കൂൾ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.
കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ക്രിസ്തീയ ഗാനങ്ങളുടെ അവതരണം, ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടെയുള്ള നൃത്താവതരണം, കേരളീയ നൃത്തനൃത്യങ്ങളുടെ സംഗീതാവിഷ്‌ക്കാരവും അരങ്ങേറും. കൂട്ടായ്മ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും ഇതിനോടനുബന്ധിച്ച് നടത്തും. റവ. ഫാ. മാത്യു തോമസ് ജോൺ സ്വാഗതവും ചെറിയാൻ മാത്യു നന്ദിയും അർപ്പിക്കും. കൂട്ടായ്മയുടെ പ്രതീകമായി വിഭവസമൃദ്ധമായ ക്രിസ്തുമസ് വിരുന്നും ഒരുക്കിയിട്ടുണ്ട്.
ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ്രകിസ്തുമസ് കരോൾ ബകസ്‌ലാന്റ്, ഗ്ലെന്മോർപാർ പെന്റിത്ത്, ജോർഡാൻ സ്പ്രിങ്, കാഡൻസ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഭവനങ്ങളിൽ വച്ച് 20 ന് നടത്തും.