- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെൻഷൻ; നാലര ലക്ഷത്തോളം പേർക്ക് മസ്റ്ററിങ്ങിന് ഒരവസരം കൂടി

തിരുവനന്തപുരം: 2019 ഡിസംബർ 31നു മുൻപു സാമൂഹികസുരക്ഷാ പെൻഷനോ ക്ഷേമ പെൻഷനോ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി. ഫെബ്രുവരി 1 മുതൽ 20 വരെ മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ അവസരം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു.
മുൻപു പെൻഷൻ പട്ടികയിൽ ഉണ്ടായിരുന്നതിൽ 3.42 ലക്ഷം സാമൂഹികസുരക്ഷാ പെൻഷൻകാരും 1.07 ലക്ഷം ക്ഷേമ പെൻഷൻകാരും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പുറത്തായിരുന്നു. മൊത്തം ഇത്തരത്തിൽ നാലരലക്ഷത്തോളം പേർ വരും.
അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. ചെലവ് സർക്കാർ വഹിക്കും. തദ്ദേശ സെക്രട്ടറിയെ ബന്ധപ്പെട്ടാൽ കിടപ്പുരോഗികൾക്കു വീട്ടിൽ സൗകര്യം ലഭ്യമാക്കും. ക്ഷേമ പെൻഷൻ വാങ്ങുന്നവരെങ്കിൽ ബന്ധപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരെയാണ് ബന്ധപ്പെടേണ്ടത്. ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്കു ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം.

