- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മൂമ മരിച്ചിട്ട് എട്ടുവർഷം; ആരെയും അറിയിക്കാതെ അമ്മൂമ്മയുടെ പെൻഷൻ കൊച്ചുമകൻ കൈപ്പറ്റി; പിടിയിലായത് തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം: എട്ടുവർഷംമുമ്പ് മരിച്ച അമ്മൂമ്മയുടെ പെൻഷൻ അധികൃതരെ കബളിപ്പിച്ച് കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചുമകൻ അറസ്റ്റിൽ.അതിയന്നൂർ ബാബു സദനത്തിൽ പ്രജിത്ലാൽ ബാബു ആണ് അറസ്റ്റിലായത്. അരംഗമുകൾ സ്വദേശിനി പൊന്നമ്മ കെ.എസ്.ഇ.ബി.യിൽനിന്ന് വിരമിച്ച ജീവനക്കാരിയായിരുന്നു.ഇവരുടെ പെൻഷനാണ് കൊച്ചുമകൻ കൈപ്പറ്റിക്കൊണ്ടിരുന്നത്.
പൊന്നമ്മ മരിച്ച വിവരം മറച്ചുവച്ച് അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാൾ എട്ടുവർഷമായി പണം പിൻവലിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.ഇതിനിടെ നെയ്യാറ്റിൻകര ഡിവിഷൻ ഓഫീസിൽ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.കൊച്ചമകനാണ് പെൻഷൻ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇയാൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
മരിച്ചുപോയയാൾ പെൻഷൻ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്.തുടർന്ന് പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പ്രജിത്ലാൽ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിൻകര പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.