- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി
പെർത്ത്: ഓസ്‌ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിന്റെ ഏഴാമത് സമ്മേളനം ഏപ്രിൽ മാസം 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ പെർത്തിൽ വച്ചു(ലിൻവുഡ് വണ്ടാര ഹാൾ, എഡ്ജ് വെയെർ സ്ട്രീറ്റ്, ലിൻവുഡ് -6147) നടക്കുന്നു. ഓസ്‌ട്രേലിയായുടെ എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കുന്ന കോൺഫറൻസിന് വേണ്ടി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾഅറിയിച്ചു. ഏപ്രിൽ 14 വെള്ളിയാഴ്ച വൈകിട്ട് 5.30 നു നാഷണൽ പ്രസിഡണ്ട് പാസ്റ്റർ തോമസ്ജോർജ് ഉൽഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ മണക്കാല ഫെയ്ത് തിയോളജിക്കൽസെമിനാരി പ്രിൻസിപ്പൽ ഡോ.ബി വർഗീസ് ആണ് മുഖ്യ പ്രസംഗകൻ.''യേശുക്രിസ്തുവിന്റെ പുനരാഗമനം'' (അപ്പൊ. 1 : 11) എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിനടക്കുന്ന കോൺഫെറെൻസിൽ സ്വദേശത്തും വിദേശത്തുമുള്ള മറ്റു അഭിഷിക്തകർതൃദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്.സുപ്രസിദ്ധ ക്രിസ്ത്യൻ ഗായകനായപാസ്റ്റർ സിറിൽ നൊരോണ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ശനിയാഴ്ച പകൽ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെഷനുകൾഉണ്ടായിരിക്കും
പെർത്ത്: ഓസ്‌ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിന്റെ ഏഴാമത് സമ്മേളനം ഏപ്രിൽ മാസം 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ പെർത്തിൽ വച്ചു(ലിൻവുഡ് വണ്ടാര ഹാൾ, എഡ്ജ് വെയെർ സ്ട്രീറ്റ്, ലിൻവുഡ് -6147) നടക്കുന്നു.
ഓസ്‌ട്രേലിയായുടെ എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കുന്ന കോൺഫറൻസിന് വേണ്ടി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾഅറിയിച്ചു.
ഏപ്രിൽ 14 വെള്ളിയാഴ്ച വൈകിട്ട് 5.30 നു നാഷണൽ പ്രസിഡണ്ട് പാസ്റ്റർ തോമസ്ജോർജ് ഉൽഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ മണക്കാല ഫെയ്ത് തിയോളജിക്കൽസെമിനാരി പ്രിൻസിപ്പൽ ഡോ.ബി വർഗീസ് ആണ് മുഖ്യ പ്രസംഗകൻ.''യേശുക്രിസ്തുവിന്റെ പുനരാഗമനം'' (അപ്പൊ. 1 : 11) എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിനടക്കുന്ന കോൺഫെറെൻസിൽ സ്വദേശത്തും വിദേശത്തുമുള്ള മറ്റു അഭിഷിക്തകർതൃദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്.സുപ്രസിദ്ധ ക്രിസ്ത്യൻ ഗായകനായപാസ്റ്റർ സിറിൽ നൊരോണ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.
ശനിയാഴ്ച പകൽ യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേക സെഷനുകൾഉണ്ടായിരിക്കും. ശനിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെയുള്ള ഈവനിങ് സെഷനിൽ അഭിഷിക്തകർതൃദാസന്മാർ ദൈവ വചനം ശുശ്രുഷിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 8.30 നു തുടങ്ങുന്നസഭയോഗത്തിൽ കർതൃമേശ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന പോതുയോഗത്തോടെ
ഈ വർഷത്തെ കോൺഫറൻസിന് സമാപനം ആകും.
ദൈവത്തിന്റെ അളവറ്റ കൃപയാലും ദൈവമക്കളുടെ അകമഴിഞ്ഞ സഹകരണം കൊണ്ടുംകഴിഞ്ഞ വർഷങ്ങളിലെ കോൺഫറൻസുകൾ വളരെ അനുഗ്രഹമായി നടക്കുവനിടയായി. മുൻവർഷങ്ങളിലേതു പോലെ എല്ലാ ദൈവ മക്കളുടെയും പ്രാർത്ഥനയും സഹകരണവുംഭാരവാഹികൾ അഭ്യർദ്ധിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഏലിയാസ് ജോൺ (പബ്ലിസിറ്റി കൺവീനർ) +61 423804644