- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡുകൾ വിതരണം ചെയ്തു
ഒഹായോ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ കൊളംബസ് ഒഹായോ ഗ്രെയ്റ്റർ കൺവൻഷൻ സെന്ററിൽ നടത്തപ്പെട്ടു. 35- മത് മലയാളി പെന്തക്കോ സ്ത് കോൺഫ്രൻസിനോടനുബന്ധിച്ച് നടന്ന മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിൽ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് റോയി മേപ്രാൽ അദ്ധ്യക്ഷത വഹിച്ചു. റവ. പി.ഐ എബ്രഹാം (കാനം അച്ചൻ) മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട, ക്രൈസ്തവ സാഹിത്യ സൃഷ്ടികളുടെ രചന മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും വിജയികളായവർക്കുള്ള പുരസ്‌ക്കാരങ്ങൾ നല്കിയതി നോടോപ്പം, രജതജൂബിലി വർഷത്തിൽ പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശന കർമ്മവും റവ. പി.ഐ ഏബ്രഹാം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ ആര്യപ്പള്ളി സ്വാഗതവും, ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം നന്ദിയും പറഞ്ഞു. ന്യുയോർക്കിൽ നിന്നുമുള്ള ഡോ. ഷ
ഒഹായോ: നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ സെമിനാർ കൊളംബസ് ഒഹായോ ഗ്രെയ്റ്റർ കൺവൻഷൻ സെന്ററിൽ നടത്തപ്പെട്ടു. 35- മത് മലയാളി പെന്തക്കോ സ്ത് കോൺഫ്രൻസിനോടനുബന്ധിച്ച് നടന്ന മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിൽ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് റോയി മേപ്രാൽ അദ്ധ്യക്ഷത വഹിച്ചു. റവ. പി.ഐ എബ്രഹാം (കാനം അച്ചൻ) മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ, കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്ക നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട, ക്രൈസ്തവ സാഹിത്യ സൃഷ്ടികളുടെ രചന മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും വിജയികളായവർക്കുള്ള പുരസ്‌ക്കാരങ്ങൾ നല്കിയതി നോടോപ്പം, രജതജൂബിലി വർഷത്തിൽ പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശന കർമ്മവും റവ. പി.ഐ ഏബ്രഹാം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജൻ ആര്യപ്പള്ളി സ്വാഗതവും, ജനറൽ സെക്രട്ടറി നിബു വെള്ളവന്താനം നന്ദിയും പറഞ്ഞു.
ന്യുയോർക്കിൽ നിന്നുമുള്ള ഡോ. ഷൈനി റോജൻ സാം എഴുതിയ 'കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ' എന്ന ലേഖനം മലയാളം വിഭാഗത്തിലും, ഡാളസ്സിൽ നിന്നുമുള്ള സിസ്റ്റർ ലൗലി ഷാജി തോമസ് എഴുതിയ 'മായയാം ഉലകത്തിൽ ' കവിത വിഭാഗത്തിലും, ഹ്യൂസ്റ്റനിൽ നിന്നുമുള്ള ഡോ. മനു ചാക്കോ എഴുതിയ 'കൊഴിയുന്ന ഇലകൾ പറഞ്ഞത്' മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്‌ക്കാരം നേടി. ടെക്സാസിൽ നിന്നുമുള്ള സിസ്റ്റർ സാറാ ജോൺ എഴുതിയ 'സെറ്റ് ലൈക് ഫ്‌ലിന്റ് 'എന്ന ലേഖനത്തിനും ഫ്‌ലോറിഡയിൽ നിന്നുമുള്ള അഞ്ജലീന ജോൺ എഴുതിയ 'ഗുഡ്‌ബൈ' എന്ന ഇഗ്ലീഷ് കവിതയും, 2017 ലെ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹരായി.
പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിനു നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തി, ബ്രദർ പി.എസ് എബ്രഹാം രചിച്ച ഇടയലേഖനങ്ങൾ എന്ന ഗ്രന്ഥത്തിനും, പാസ്റ്റർ ജി സാമുവേൽ എഴുതിയ പരിശുന്ധത്മാവ് ഒരു വിചിന്തനം എന്ന പുസ്തകത്തിനും, ബ്രദർ മനു ഫിലിപ്പ് രചിച്ച തൊട്ടറിവോ അതോ കേട്ടറിവോ എന്ന ഗ്രന്ഥത്തിനും, സിസ്റ്റർ സൂസൻ ബി ജോൺ എഴുതിയ സ്വർഗ്ഗിയ സംഗീത ധാര എന്ന ആത്മീയ ഗാന കാവ്യാ സമാഹാരത്തിനും ഫലകവും പ്രശംസാപത്രവും ഉൾപ്പെടുന്ന പുരസ്‌ക്കാരങ്ങൾ നൽകി.
ക്രൈസ്തവ സാഹിത്യ മേഖലയിൽ വിവിധ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെ.എം ഈപ്പൻ, കെ.എൻ റസ്സൽ, അച്ചൻകുഞ് ഇലന്തുർ, റവ. ഷാജി കെ ഡാനിയേൽ, റവ. ഡോ. ബാബു തോമസ്, റവ. തോമസ് കുര്യൻ, റവ. ബിനു ജോൺ, സാം ടി സാമുവേൽ, ഡോ.ജോമോൻ ജോർജ്, റവ. തോമസ് മുല്ലയ്ക്കൽ, വെസ്ലി മാത്യു, പാസ്റ്റർമാരായ ബെഥേൽ ജോൺസൺ, എ. എം. വർഗീസ്, മാത്യു.കെ ഫിലിപ്പ്, ജോർജ് വർഗീസ്, കെ.സി ജോൺ, മോനി മാത്യു, ഫിലിപ്പ് ഡാനിയേൽ, ഷിബു സാമുവേൽ, വർഗീസ് ഫിലിപ്പ്, അലക്സ് വെട്ടിക്കൽ, സണ്ണി താഴാംപള്ളം, ഡോ. ജോളി ജോസഫ്, കെ.സി ഉമ്മൻ, പി.ടി തോമസ്, സാം പടിഞ്ഞാറേക്കര, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. റോയി മേപ്രാൽ പ്രസിഡന്റ്, രാജൻ ആര്യപ്പള്ളിൽ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ സ്റ്റാൻലി ചിറയിൽ ജോ. സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാർ, സിസ്റ്റർ മേരി ജോസഫ് ലേഡീ സ് കോർഡിനേറ്റർ എന്നിവരാണ് കെ.പി. ഡബ്ല്യു. എഫ് ദേശീയ ഭാരവാഹികൾ.