ന്യുയോർക്ക്: ന്യുയോർക്കിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത യുവജന സംഘടനയായ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ (പി.വൈ.എഫ്) 35 മത് വാർഷിക കൺവൻഷനും യുവജന കോൺഫ്രൻസും ഓഗസ്റ്റ് 14 മുതൽ 16 വരെ നടത്തപ്പെടും. 14ന് വെള്ളിയാഴ്ച വൈകിട്ട് 7 ന് ന്യൂയോർക്ക് ജമൈക്ക അവന്യൂവിലുള്ള ഇന്ത്യാ പെന്തക്കോസ്തൽ ചർച്ചിൽ വച്ചും 15 ന് ശനിയാഴ്ചയ വൈകിട്ട് 7 നും 16 ഞായറാഴ്ച രാവിലെ 9 നും ലോങ്ങ് ഐലന്റ് മാരിയറ്റ് ഹോട്ടൽ സമുച്ചയത്തിലും കൺവൻഷൻ നടത്തപ്പെടും.

കോൺഫറൻസുകളിൽ അനുഗ്രഹീത കൺവൻഷൻ പ്രഭാഷകരായ റവ. ഷാജി യോഹന്നാൻ, റവ. ഡോ. ക്രിസ് ജാക്‌സൺ, റവ.ഷമീർ കൊല്ലം എന്നിവർ മു്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് റവ. എബി ജോയി, സെക്രട്ടറി ബിനു ഫിലിപ്പ്, ട്രഷറാർ റോജൻ സാം എന്നിവർ ക്രമീകരണങ്ങൾക്ക് നേത്ര്യുത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 914 318 0337