- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്റിത്ത് മലയാളി കൂട്ടായ്മുടെ ക്രിസ്തുമസ് ആഘോഷം വർണാഭമായി
സിഡ്‌നി: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നു നൽകിയ യേശു ദേവന്റെ തിരുപ്പിറവി ആഘോഷം പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വർണ്ണപൊലിമയോടെ ആഘോഷിച്ചു. കിങ്ങ്‌സ്‌വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്. കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചെറിയാൻ മാത്യു, ജോമോൻ കുര്യൻ, തോമസ് ജോ
സിഡ്‌നി: സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്നു നൽകിയ യേശു ദേവന്റെ തിരുപ്പിറവി ആഘോഷം പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വർണ്ണപൊലിമയോടെ ആഘോഷിച്ചു. കിങ്ങ്‌സ്‌വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്.
കൂട്ടായ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ചെറിയാൻ മാത്യു, ജോമോൻ കുര്യൻ, തോമസ് ജോൺ, ജിൻസ് ദേവസി, സജി ജോസഫ്, ബോബി തോമസ്, ബെന്നി ആന്റണി, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഭദ്രം ദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ജെർമിയ ബെന്നി ജോൺ അവതരിപ്പിച്ച പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. ജോയി ജേക്കബ്, ജമിനി തരകൻ, ഒലീവിയ ചാണ്ടി ദിയ എലിസബത്ത് പൗലോസ്, വിക്‌ടോറിയ, റോയ് സെബി, ലൈജു എഡ്വിൻസൺ, ജെന്റീമ ജെസീമ, അലീന റിഡൽറ്റോ എന്നിവർ വിവിധ ഗാനങ്ങളുമായി അരങ്ങുണർത്തി. ക്രിസ്ത്യൻ ഭക്തിഗാനത്തിന്റെ അകമ്പടിയടെ വിക്ടോറിയ റോസ് സൈബി,ഹോളി കുര്യാക്കോസ്, അൽന മരിയ റിഥോയി, ദിയ, ഇസബൽ ജോൺ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഘ നൃത്തം ആകർഷകമായി. ജോർജീന കണ്ടം കുളത്തി, അന്ന മേരി തോമസ് എന്നിവർ മനോഹരമായ സിനിമാറ്റിക് ഡാൻസുമായി രംഗത്തെത്തി.
ലിയാ തോമസ് അവതരിപ്പിച്ച നൃത്തം, ജോനാഥൻ ജെറി മാത്യുവിന്റെ ഡ്രം സോളാ, നമിതാ സതീഷ്, നവോമി സണ്ണി, മെർലിൻ മാത്യു, മേഘ മഹേഷ്, നവീന എന്നിവരുടെ സംഘ നൃത്തം. ജിയാന ബാസ്റ്റ്യൻ, ജോവാന ജിൻസ്, എമിലി ജിനു, എയ്ഞ്ചൽ ജിനു, അനറ്റ് ബൈജു, എയ്ഞ്ചല ബൈജു, ഇസബെൽ ജോർജ് എന്നീ കുരുന്നു പ്രതിഭകളുടെ നൃത്ത നൃത്യങ്ങൾ വിക്‌ടോറിയ റോസ് സോബി, ഹോളി കുര്യാക്കോസ്, അൽന മരിയ റിഥോയി, ഇസബൽ ജോൺ, ഫിയോണ സജി, ലക്ഷ്മി സുജിത്ത്, സ്വപ്ന ജോമോൻ, ജോംസി ജോസ്, ജയ്മി, ചിന്നു, ഡോമിന അഗസ്റ്റ്യൻ, ആഷ്‌ലിൻ,നീലിമ മേനകത്ത്, ജസീറ മുരളീധരൻ, അലീന അലക്‌സ്, ഒലീവിയ ചാണ്ടി എന്നിവർ ആഘോഷരാവിന് മിഴിവേകി. വിവിധ കലാരൂപങ്ങളുമായി രംഗത്തെത്തി.,
കേരളീയ സംസ്‌കാരത്തിന്റെ പാരമ്പര്യത്തിനെ വിളിച്ചോതുന്ന പരമ്പരാഗത കലാരൂപമായ മാർഗ്ഗംകളി ജിൻസി ലിയ, സിനോബി സിജോ, ലേഖ പ്രവീൺ, ഷീന റിഥോയി, സീമ ഷിബു, ലെക്‌സ് ബിജു എന്നിവർ ചേർന്ന് അവതരിപ്പിച്ചു. കൂട്ടായ്മ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും നടത്തി. താളമേളങ്ങളുടെ അകമ്പടിയോടെ എത്തിയ സാന്റാ ക്ലോസ് കേക്ക് മുറിച്ചു. മധുരം വിതരണവും ചെയ്തു.
റവ. ഫാ: മാത്യു ക്രിസ്തുമസ് സന്ദേശം നൽകിയ പരിപാടിയിൽ തോമസ് ജോൺ, സ്വാഗതവും ചെറിയാൻ മാത്യു നന്ദിയും അർപ്പിച്ചു. പരമ്പരാഗത കേരളീയ രീതിയിൽ ഒരുക്കിയ ക്രിസ്തുമസ് വിരുന്ന് എല്ലാവരും ആസ്വദിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ക്രിസ്തുമസ് കരോൾ ബക്‌സ്‌ലാന്റ്, ഗെന്മോർ പാർക്ക്, പെന്റിത്ത്, ജോർഡൻ സ്പ്രിങ്ങ്, കാർഡൻസ് എന്നിവിടങ്ങളിലെ തിരഞെടുത്ത ഭവനങ്ങളിൽ വച്ച് നടത്തി.
എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും പങ്കെടുത്ത ക്രിസ്തുമനസ് ആഘോഷങ്ങൾ മലയാളികളുടെ കൂട്ടായ്മയ്ക്കും കഴിവുകളുടെ പ്രദർശനത്തിനുമുള്ള വേദിയായിരുന്നു.