സിഡ്‌നി: പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് ആഘോഷം  13 ശനിയാഴ്ച 6.30 മുതൽ കിങ്ങ്‌സ്‌വുഡ് ഹൈസ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് സിജോ സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ അറിയിച്ചു.  പ്രോഗ്രാം കമ്മറ്റിയംഗങ്ങളും സാന്റയും കൂടി ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ ആേഘാഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നതാണ്.  വിവിധ കലാപരിപാടികളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകൾക്ക് ആഘോഷപരിപാടികളിൽ വച്ച് സമ്മാനങ്ങൾ നൽകും.

കൂട്ടായ്മയുടെ നേതൃത്വത്തിൽ സെന്റ് മേരീസ്, ഗ്ലെന്മോർ പാർക്ക്, ജോർദാൻ സ്പ്രിങ്ങ്, പെന്റിത്ത്, കിങ്ങ്‌സ്‌വുഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഭവനങ്ങളിൽവച്ച് ക്രിസ്തുമസ് കരോൾ നടത്തും.  പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി നടത്തുന്ന നറുക്കെടുപ്പിൽ വിജയികൾക്കായി കുക്കൂസ് ഇന്ത്യൻ ഗ്രോസറിഷോപ്പ് നൽകുന്ന സമ്മാന വിതരണവും ഉണ്ടാകും.  ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നും നടത്തും.