- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ പത്തിന്
സിഡ്‌നി: പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പത്തിന് നടത്തും. കിങ്‌സ്വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് കേരളീയ സാംസ്കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന നിരവധി പരിപാടികൾ അരങ്ങേറും. ഓണാഘോഷത്തിനോട് അനുബന്ധിച്ച് പായസമത്സരം, കാരംസ്, ചെസ് തുടങ്ങിയ നിരവധി മത്സരങ്ങളും ഉണ്ടാകും. രാവിലെ നടത്തുന്ന കലാപരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് പരമ്പരാഗത രീതിയിലുള്ള കേരള ഓണസദ്യ. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദ മത്സരപരിപാടികളും നടത്തും. ആഘോഷപരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, കമ്മിറ്റിയംഗങ്ങളായ സുരേഷ് പൂക്കോട്ട്, ചെറിയാൻ മാത്യു, അജി ടി എസ്. ഷിബു മാളിയേക്കൽ, ജോബി അലക്‌സ്, ജോയി ജേക്കബ്, ജിനു വർഗീസ്, റിഥോയിപേ പ്രവീൺ അധികാരം എന്നിവർ നേതൃത്വം നൽകും.
സിഡ്‌നി: പെന്റിത്ത് മലയാളി കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ പത്തിന് നടത്തും. കിങ്‌സ്വുഡ് ഗവൺമെന്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. തുടർന്ന് കേരളീയ സാംസ്കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്ന നിരവധി പരിപാടികൾ അരങ്ങേറും.
ഓണാഘോഷത്തിനോട് അനുബന്ധിച്ച് പായസമത്സരം, കാരംസ്, ചെസ് തുടങ്ങിയ നിരവധി മത്സരങ്ങളും ഉണ്ടാകും. രാവിലെ നടത്തുന്ന കലാപരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് പരമ്പരാഗത രീതിയിലുള്ള കേരള ഓണസദ്യ. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി വിനോദ മത്സരപരിപാടികളും നടത്തും.
ആഘോഷപരിപാടികൾക്ക് പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കർ, കമ്മിറ്റിയംഗങ്ങളായ സുരേഷ് പൂക്കോട്ട്, ചെറിയാൻ മാത്യു, അജി ടി എസ്. ഷിബു മാളിയേക്കൽ, ജോബി അലക്‌സ്, ജോയി ജേക്കബ്, ജിനു വർഗീസ്, റിഥോയിപേ പ്രവീൺ അധികാരം എന്നിവർ നേതൃത്വം നൽകും.