- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനഹിതം മണിപ്പുരിൽ ബിജെപിക്ക് എതിരാകും; 20 സീറ്റിലൊതുങ്ങും; എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി നാഷനൽ പീപ്പിൾസ് പാർട്ടി
ഇംഫാൽ: മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി നാഷനൽ പീപ്പിൾസ് പാർട്ടി. ജനഹിതം ബിജെപിക്കും മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനും എതിരാണെന്നും ബിജെപി 20 സീറ്റിൽ ഒതുങ്ങുമെന്നും എൻപിപി നേതാവ് എൽ.ജയന്തകുമാർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് 15 സീറ്റ് നേടിയേക്കാം. എൻപിപി 15 ഓളം സീറ്റുകൾ നേടി നിർണായക ശക്തിയാകുമെന്നും ജയന്തകുമാർ പറഞ്ഞു. ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റിലേറെ നേടി ബിജെപി ഭരണം നിലനിർത്തുമെന്നാണു മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. കോൺഗ്രസിനെ മറികടന്ന് നാഷനൽ പീപ്പിൾസ് പാർട്ടി രണ്ടാമതെത്തുമെന്നും ചിലർ പ്രവചിക്കുന്നു.
സർക്കാരിന്റെ ഭാഗമായ എൻപിപി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാകുക എന്ന സ്വപ്നങ്ങളുമായാണ് ഇത്തവണ തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. 38 സ്ഥാനാർത്ഥികളാണ് എൻപിപി ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്.
ബിരേൻ സിങ് സർക്കാരിൽ ഉപമുഖ്യമന്ത്രിയടക്കം 4 മന്ത്രിമാരും പാർട്ടിക്കുണ്ട്. ഇംഫാൽ വാലിയിൽ വേരോട്ടമുണ്ടാക്കിയ പാർട്ടി ഇത്തവണ രണ്ടക്കം കടക്കുമെന്നാണ് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊൺറാഡ് സാങ്മ ഉൾപ്പെടെയുള്ളവരുടെ വിലയിരുത്തൽ.




