റ്റവും കൂടുതൽ സുന്ദരിമാരുള്ള ജില്ല ഏതെന്ന് ചോദിച്ചാൽ ഒരു തർക്കമുണ്ടാകുന്നത് സ്ഥിരമാണ്. ഇനി തർക്കിക്കേണ്ട, ഉത്തരം കിട്ടിയിരിക്കുന്നു. തൃശൂർ ജില്ലയിലാണത്രെ കേരളത്തിൽ ഏറ്റവും കൂടുതൽ സുന്ദരികളുള്ളത്. വെറുതെ പറയുന്നതല്ല, ലക്ഷക്കണക്കിന് മലയാളികളുടെ അഭിപ്രായമാണിതെന്നാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ പറയുന്നത്.

കേരളം എന്ത് ചിന്തിക്കുന്ന ടാഗ് ലൈനുമായി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ദ പീപ്പിൾസ് ചോയ്‌സിലാണ് ഇങ്ങനൊരു ചോദ്യം വന്നത്.ലക്ഷക്കണക്കിനാളുകൾ ഈ ചോദ്യത്തിനു ഉത്തരം നൽകിയതെന്നാണ് ചാനൽ അവകാശപ്പെട്ടത്. കേരളത്തിൽ ഏറ്റവും കൂടുതൽ സുന്ദരിമാരുള്ള ജില്ലയിൽ രണ്ടാമത് എത്തിയത് കോട്ടയം ജില്ലയാണ്. ഏറ്റവും കുറവ് കോഴിക്കോട് ജില്ലയും. എന്നാൽ എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന് ചാനൽ പറഞ്ഞതുമില്ല .കോട്ടയമെന്ന് ഉത്തരം നൽകിയ കെഎസ്ആർടിസി ജീവനക്കാരുടെ സംഘമായ മിന്നൽ പുറത്താകുകയും ചെയ്തു .

ദീപ്തി ഐപിഎസിലൂടെ വീട്ടമ്മമാരുടെ മനംകവർന്ന മിനിസ്‌ക്രീൻ താരം ഗായത്രി അശോകാണ് പീപ്പിൾസ് ചോയ്‌സിന്റെ അവതാരക.