കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട്  ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് നിർമ്മിച്ച് ഒരു സംഘം മലയാളികൾ വിവരസാങ്കേതിക രംഗത്തെ ജനകീയമാക്കുന്നു. പീപ്പിൾ മാട്രിമോണി എന്ന് പേരിട്ടിരിക്കുന്ന ഈ വെബ്‌സൈറ്റ് ആയാസരഹിതമായി അതിവേഗത്തിൽ ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്നതിനൊപ്പം വിവിധ വിവാഹാനുബന്ധ സർവീസുകളും ഇതിൽ ലഭ്യമാകും. കോർപ്പറേറ്റ് ഭീമന്മാർ വാഴുന്ന മാട്ട്രിമോണിയൽ സർവീസുകൾ ജനങ്ങൾക്ക കൂടുതൽ ഉപകാരപ്പെടുന്ന രീതിയിൽ സൗജന്യമായി നല്കുക എന്ന ആശയം ആണ് ഈ സംരംഭത്തിന്റെ പിന്നിൽ.

വെബ്‌സൈറ്റിലൂടെ പങ്കാളികളെ കണ്ടെത്താൻ ഉള്ള സൗകര്യം തീർത്തും  സൗജന്യമായിട്ടായിരിക്കും നല്കുക. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള മലയാളികൾ ചേർന്ന്  രൂപം നല്കിയ പീപ്പിൾ മാട്രിമോണി ജൂലൈ 13 മുതൽ  പ്രവർത്തനം ആരംഭിക്കും. എന്നാൽ പീപ്പിൾ മാട്രിമോണിയുടെ സവിശേഷതകൾ അറിയാൻ ഉള്ള സംവിധാനങ്ങൾ ഇപ്പോൾ തന്നെ വെബ്‌സൈറ്റ് ആയ www.peoplemtarimony.com യിൽ നിന്നും ലഭ്യമാക്കുന്നുണ്ട്. പ്രവർത്തംനാരംഭത്തിന്റെ ഭാഗമായി വെഡ്‌ഫോട് 2015 എന്ന പേരിൽ ഒരു വിവാഹ ഫോട്ടോഗ്രഫി മത്സരവും നടത്തുന്നുണ്ട്. സോഷ്യൽ നെറ്റ് വർക്കായ ഫേസ്‌ബുക്കിലൂടെ ആയിരിക്കും മത്സരം നടത്തുന്നതും വിജയികളെ കണ്ടെത്തുന്നതും. മത്സരത്തിന്റെ പൂർണ വിവരങ്ങൾ പീപ്പിൾ മാട്രിമോണിയുടെ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്.