- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാണാൻ ആൺകുട്ടിയെപ്പോലെ ഫ്ലാറ്റ് സ്ക്രീൻ'; മുമ്പ് ആളുകൾ തന്റെ ശരീരത്തെ വിമർശിക്കുന്നത് വേദനിപ്പിക്കുമായിരുന്നുവെന്ന് അനന്യ പാണ്ഡെ; ഇപ്പോൾ സ്വയം അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് എത്തിയെന്നും ബോളിവുഡ് താരം
മുമ്പ് ആളുകൾ തന്റെ ശരീരത്തെ വിമർശിക്കുന്നത് വേദനിപ്പിക്കുമായിരുന്നുവെന്ന് ബോളിവുഡ് താരം അനന്യ പാണ്ഡെ. എന്നാൽ ഇപ്പോൾ സ്വയം അംഗീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും താരം ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. "ഞാൻ ഒരു ആൺകുട്ടിയെപ്പോലെയാണെന്നും ഫ്ലാറ്റ് സ്ക്രീൻ ആണെന്നും ആളുകൾ പറയാറുണ്ടായിരുന്നു. അക്കാലത്ത് ഇത് വേദനിപ്പിച്ചു- താരം പറയുന്നു.
ആത്മവിശ്വാസം ആർജ്ജിച്ചുവരുന്ന സമയാണത്. സ്വയം സ്നേഹിക്കാൻ പഠിക്കുന്ന സമയം. അപ്പോൾ മറ്റാരെങ്കിലും നമ്മെ വലിച്ചു താഴെയിടാൻ നോക്കിയാൽ നമ്മളിൽ സംശയമുണ്ടാകും. ഇപ്പോൾ സ്വയം അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് ഞാനെത്തി- അനന്യ പണ്ഡ്യ പറഞ്ഞു.
കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ 2 എന്ന സിനിമയിലൂടെയാണ് അനന്യ ആദ്യമായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ സമയം മുതൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബോഡിഷെയിമിങ് കമന്റുകൾ വരാറുണ്ട്. എന്നാൽ താൻ ഇപ്പോൾ അതിനെയെല്ലാം സ്വയം അംഗീകരിച്ച് പഠിക്കുകയാണ് എന്നാണ് അനന്യ പറയുന്നത്. ‘എനിക്കിപ്പോൾ തോന്നുന്നത്, എന്നെ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു പോയിന്റിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ. അത് മുമ്പ് സംഭവിച്ചൊരു കാര്യമാണ് എന്നല്ല, ഇപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്നതാണ് എന്നതാണ്. ആര് എന്തു പറയുന്നതിനേക്കാളും ഈ തിരിച്ചറിവാണ് നമുക്ക് വേണ്ടത്,' അനന്യ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകുന്ന നടിയാണ് അനന്യ. ഇതിനെതിരെ താരം ഒരു കാമ്പെയ്നിന് തുടക്കമിട്ടിരുന്നു. സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനായി 2019ൽ സോ പോസിറ്റീവ് എന്ന പേരിൽ അനന്യ ഒരു ഓൺലൈൻ സംരംഭം തുടങ്ങിയിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ നായികയായി ലിഗറിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ