- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീപ്പിൾസ് ഫോറം ബഹ്റൈൻ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ: ബഹ്റൈന്റെ നാൽപത്തിയൊൻപതാമത് ദേശീയദിനാഘോഷം പീപ്പിൾസ് ഫോറം ബഹ്റൈൻ ആഘോഷിച്ചു. അടുത്തിടെ അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയോടുള്ള ആദരസൂചകമായി പ്രത്യേക പ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങുകൾ പീപ്പിൾസ് ഫോറം മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ ഉൽഘാടനം ചെയ്തു.
പ്രവാസികളായ നമുക്ക് അന്നവും, സ്നേഹവും, സുരക്ഷിതത്വവും നൽകുന്ന ഈ പുണ്ണ്യ നാടിന്റെ മഹത്വവും, മഹിമയും, ബഹ്റൈൻ ജനതകളുടെ വിദേശികളോടുള്ള സ്‌നേഹവും, ശാന്തിയോടെയും സമാധാനത്തോടെയും ജനങ്ങൾക്ക് വസിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന ഭരണാധികാരികളുടേയും, കുടുംബാംഗങ്ങളുടെയും കാരുണ്യത്തിനും , കരുതലിനും, സ്‌നേഹത്തിനും എത്ര പ്രശംസിച്ചാലും മതിയാകുകയില്ലയെന്നും, മാനവികതയ്ക്ക് മികവുറ്റ മൂല്യം കൽപ്പിക്കുന്ന ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയാണ് ഈ സ്‌നേഹ രാജ്യം.നിലവിലെ പ്രതിസന്ധികൾ തരണം ചെയ്തു കൂടുതൽ അഭിവൃദ്ധിപ്രാപിക്കട്ടെയെന്നും, എല്ലാവർക്കും സന്തോഷപരമായ ദേശീയദിനാഘോഷ ആശംസകൾ നേരുന്നതായും ദേശീയദിന സന്ദേശത്തിൽ പമ്പാവാസൻ നായർ അറിയിച്ചു.
ജെ.പി ആസാദിന്റെ അധ്യക്ഷതയിൽ വെർച്ചൽ പ്ലാറ്റ്‌ഫോമിലൂടെ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതവും, വനിതാ വിഭാഗം കൺവീനർ രജനീ ബിജു ആശംസയും, വൈസ് പ്രസിഡന്റ് ആർ. കെ ശ്രീജൻ നന്ദിയും പ്രകാശിപ്പിച്ചു. മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി. മാത്യു, അനുരാജ് എന്നിവർ നേതൃത്വം വഹിച്ച ചടങ്ങുകൾ ശോഭാ ജവഹർ നിയന്ത്രിച്ചു