ബംഗാളിലെ സിപിഐ(എം) പ്ലീനത്തിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ മനസിലേക്ക് വന്നത് ബംഗാളിയായ പ്രിയ സുഹൃത്ത് ഹസീബുൾ ആണ്... അഞ്ചാറ് വർഷം മുൻപാണ് അവനേ പരിചയപെടുന്നത്... കേരളം ബംഗാളികളുടെ ഗൾഫായ് തുടങ്ങിയ കാലം... ആ കാലത്താണ് ഹസീബുൾ കുറ്റ്യാടിയിൽ എത്തിയത്... എന്റെ സ്ഥിരം കസ്റ്റമറായിരുന്നു... അങ്ങനേ ഞാനും ആയി നല്ല ബന്ധമായി... അത്ര സ്‌നേഹമുള്ള ഒരു മനുഷ്യനേ അപൂർവ്വമായേ കാണാൻ പറ്റൂ..

മമതാ ബാനർജ്ജി അധികാരത്തിൽ വന്നപ്പോൾ അവൻ അങ്ങേ അറ്റം സന്തോഷിച്ചു... ഇനി താൻ നാട്ടിലേക്ക് മടങ്ങും എന്നും അവിടെ തന്നെ ജീവിക്കും എന്നും ഒക്കെ പറഞ്ഞ് മൂന്ന് നാല് കൊല്ലം മുൻപ് അവൻ നാട്ടിലേക്ക് മടങ്ങി....

ഇടക്കൊക്കെ എന്നെ വിളിക്കും... കൊൽകത്തയിലേക്ക് മടങ്ങിയ അവൻ പിന്നീട് മുംബയിലും ഗുജറാത്തിലും എല്ലാം ജോലി ചെയ്തു... കുറ്റ്യാടിയിൽ വാർക്ക പണി ചെയ്ത അവൻ കൊൽകത്തയിൽ നല്ല ടെയിലറായിരുന്നു... മുംബൈയിലും മറ്റും ആ ജോലി തന്നെ ചെയ്തു....

'ജംശീർ ഭായ് തോടാ മലയാലം ഭോലോ' എന്ന് പറഞ്ഞ് നല്ല ഒരു ചിരിയുടെ അകമ്പടിയോടെ ഉള്ള അവന്റെ വിളികൾ ഇപ്പോഴും ഇടക്കൊക്കെ ഉണ്ടാകും...
അങ്ങനേ ഇരിക്കേ അപ്രതീക്ഷിതമായാണ് അവൻ ആറേഴ് മാസങ്ങൾക്ക് മുൻപ് കുറ്റ്യാടിയിൽ വീണ്ടും വരുന്നത്..

ഒരു ടെയിലറായ് ഇവിടെ രണ്ട് മൂന്ന് മാസം ജോലി ചെയ്തു... അപ്പോൾ ദിവസവും വൈകുന്നേരം എന്റെ അടുത്ത് വരും.... പോകുംബോൾ ഉള്ള ആളെ ആയിരുന്നില്ല മടങ്ങി വന്നത്...
മമത എന്ന് കേൾകുമ്പോൾ തന്നെ അവന് ഭ്രാന്തെടുക്കും...

അവന്റെ ഒരു മാമൻ തൃണമൂലിന്റെ നേതാവാണ്... മുൻപ് സി പി എം ആയിരുന്നു... അവൻ പറഞ്ഞത് ഗ്രാമങ്ങളിൽ ജനങ്ങൾക്ക് മുന്നിൽ രണ്ട് ഓപ്ഷൻ മാത്രമേ ഉള്ളൂ ഒന്നുകിൽ തൃണമൂൽ ആകുക അല്ലെങ്കിൽ ഏത് നിമിഷവും മരിക്കാൻ തെയ്യാറാകുക... എത്രയോ സി പി എം പ്രവർത്തകർ അങ്ങനേ കൊല്ലപെടുന്നു...

തൃണമൂൽ പ്രവർത്തകർ തനി മാഫിയ സംഘങ്ങളായ് സാധാരണകാരെ ഭയത്തിന്റെ നിഴലിൽ നിർത്തുകയാണ്... സിപി എം തീരെ ദുർബലമായ പ്രദേശങ്ങളിൽ ഇവരുടെ അതിക്രമങ്ങളിൽ മനം മടുത്ത് മുസ്ലിംകൾ പോലും താൽകാലിക രക്ഷയ്ക്ക് ബിജെപി യിൽ ചേരുന്നു... അത്ര വലീയ ആക്രമണമാണ് മമതയുടെ പാർട്ടികാർ കാണിക്കുന്നത്...

അവൻ ഒടുവിൽ എന്നോട് പറഞ്ഞത് ഇതായിരുന്നു: 'ജംസീർ ഭായ് സി പി എം ബംഗാളിൽ തിരിച്ച് വരും... സി പി എം മുപ്പതുകൊല്ലം കൊണ്ട് ചെയ്ത ദ്രോഹം തൃണമൂൽ ഒരു കൊല്ലം കൊണ്ട് ചെയ്ത അത്ര വരില്ല'..... പ്ലീനത്തിൽ വന്ന ജനകൂട്ടം അതിന്റെ സൂചനയാണോ....