- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പെപ്‌സി വീണ്ടും ബിസിസിഐയുമായി കരാറിന്. ബിസിസിഐയുടെ പുതിയ മൂന്നു സ്‌പോൺസർമാരിൽ ഒന്നാണ് പെപ്‌സി ഇപ്പോൾ. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് പെപ്‌സിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. മുമ്പ് ബിസിസിഐയുമായി ഐപിഎൽ സ്‌പോൺസർഷിപ്പ് കരാറിൽ ഏർപ്പെട്ടിരുന്ന പെപ്‌സി ഒക്‌ടോബറിൽ സ്ഥാനത്തുനിന്നു പിന്മാറിയിരുന്നു. ഐപിഎല്ലുമായി ബ
ന്യൂഡൽഹി: പെപ്‌സി വീണ്ടും ബിസിസിഐയുമായി കരാറിന്. ബിസിസിഐയുടെ പുതിയ മൂന്നു സ്‌പോൺസർമാരിൽ ഒന്നാണ് പെപ്‌സി ഇപ്പോൾ. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് പെപ്‌സിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. മുമ്പ് ബിസിസിഐയുമായി ഐപിഎൽ സ്‌പോൺസർഷിപ്പ് കരാറിൽ ഏർപ്പെട്ടിരുന്ന പെപ്‌സി ഒക്‌ടോബറിൽ സ്ഥാനത്തുനിന്നു പിന്മാറിയിരുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഒത്തുകളി ആരോപണങ്ങൾ ഉയർന്നതിനെതുടർന്നായിരുന്നു പെപ്‌സിയുടെ പിന്മാറ്റം. രണ്ടാം വരവിൽ നാലു വർഷത്തേക്കാണ് യുഎസ് ഭീമന്മാരായ പെപ്‌സി ബിസിസിഐയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ പെപ്‌സിക്കു പുറമേ ബിസിസിഐയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് രണ്ടു കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതിയ സ്‌പോൺസർഷിപ്പ് കരാറിലൂടെ നാലു വർഷം കൊണ്ട് 150 കോടി രൂപയുടെ വരുമാനം ബിസിസിഐക്കു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതനുസരിച്ച് 17 കോടി രൂപ ഓരോ കമ്പനികളും ബിസിസിഐക്കു നൽകണം.