- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന ഓവറുകളിൽ തുടർ പരാജയം ഏറ്റുവാങ്ങുന്ന മികച്ച ഫിനിഷർക്കു പരസ്യവേദിയിലും കാലിടറി; ധോണിയുമായുള്ള 11 കൊല്ലം നീണ്ട കരാർ അവസാനിപ്പിച്ചു പെപ്സി; പുതിയ മുഖം കോഹ്ലി
മുംബൈ: മികച്ച ഫിനിഷർ എന്ന വിളിപ്പേരുള്ള എം എസ് ധോണിക്ക് പരസ്യവിപണിയിൽ കാലിടറുന്നു. അവസാന ഓവറുകളിലേക്കു നീളുന്ന മത്സരങ്ങളിൽ തുടർതോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിനിടെയാണു പരസ്യലോകത്തും ധോണിക്കു തിരിച്ചടി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ഏകദിന-ടി20 നായകൻ മഹേന്ദ്ര സിങ് ധോണിയുമായിട്ടുള്ള 11 വർഷം നീണ്ടുനിന്ന കരാർ പെപ്‌സി കോള അവസാനിപ്പിച്ചു. ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലിയാണ് പെപ്സി കോളയുടെ പുതിയ പരസ്യമുഖം. മഹേന്ദ്ര സിങ് ധോണി പെപ്സി കോളയുടെ ബ്രാൻഡ് അമ്പാസിഡറായത് 2005ലാണ്. 'ഒഹ് യെസ് അബി', 'ചെയ്ഞ്ച് ദ ഗെയിം' തുടങ്ങിയ ക്യാപ്ഷനുകളിലായി വലിയ ക്യാമ്പയ്നുകളാണ് ധോണിയെ മുൻനിർത്തി പെപ്സി കോള നടത്തിയത്. എന്നാൽ, പഴയ ഫോമിന്റെ നിഴൽ മാത്രമായ ധോണിയെ ഒഴിവാക്കാനാണു പെപ്‌സിയുടെ തീരുമാനം. വിരാട് കോഹ്ലിയെ കൂടാതെ ബോളിവുഡ് താരങ്ങളായ രൺപീർ കപൂറും പരിനീതി ചോപ്രയും പെപ്സിയുടെ പുതിയ പരസ്യമുഖമാകും. പെപ്സി കോളയ്ക്ക് പുറമെ ഇവരുടെ തന്നെ ഉൽപന്നങ്ങളായ സെവൺ അപ്പ്, മൗൺണ്ടയ്ൻ ഡ്യൂ, കുർക്കുറെ സ്നാക്ക്സ
മുംബൈ: മികച്ച ഫിനിഷർ എന്ന വിളിപ്പേരുള്ള എം എസ് ധോണിക്ക് പരസ്യവിപണിയിൽ കാലിടറുന്നു. അവസാന ഓവറുകളിലേക്കു നീളുന്ന മത്സരങ്ങളിൽ തുടർതോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിനിടെയാണു പരസ്യലോകത്തും ധോണിക്കു തിരിച്ചടി.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ ഏകദിന-ടി20 നായകൻ മഹേന്ദ്ര സിങ് ധോണിയുമായിട്ടുള്ള 11 വർഷം നീണ്ടുനിന്ന കരാർ പെപ്‌സി കോള അവസാനിപ്പിച്ചു. ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്‌ലിയാണ് പെപ്സി കോളയുടെ പുതിയ പരസ്യമുഖം.
മഹേന്ദ്ര സിങ് ധോണി പെപ്സി കോളയുടെ ബ്രാൻഡ് അമ്പാസിഡറായത് 2005ലാണ്. 'ഒഹ് യെസ് അബി', 'ചെയ്ഞ്ച് ദ ഗെയിം' തുടങ്ങിയ ക്യാപ്ഷനുകളിലായി വലിയ ക്യാമ്പയ്നുകളാണ് ധോണിയെ മുൻനിർത്തി പെപ്സി കോള നടത്തിയത്. എന്നാൽ, പഴയ ഫോമിന്റെ നിഴൽ മാത്രമായ ധോണിയെ ഒഴിവാക്കാനാണു പെപ്‌സിയുടെ തീരുമാനം.
വിരാട് കോഹ്ലിയെ കൂടാതെ ബോളിവുഡ് താരങ്ങളായ രൺപീർ കപൂറും പരിനീതി ചോപ്രയും പെപ്സിയുടെ പുതിയ പരസ്യമുഖമാകും. പെപ്സി കോളയ്ക്ക് പുറമെ ഇവരുടെ തന്നെ ഉൽപന്നങ്ങളായ സെവൺ അപ്പ്, മൗൺണ്ടയ്ൻ ഡ്യൂ, കുർക്കുറെ സ്നാക്ക്സ്, ലെയ്സ് ചിപ്പ്സ് എന്നീവക്കും ഈ താരങ്ങൾ പരസ്യമുഖമാകും. പുതിയ സൂപ്പർ താരമായി കോഹ്ലി ഉയർന്നതും ധോണിയുടെ പ്രായവും പരസ്യവിപണിയിൽ പുതിയ മാറ്റത്തിന് കാരണമാകുന്നത്.
2016ലെ ഫോബ്സ് മാഗസിൻ പുറത്തുവിട്ട കണക്ക് പ്രകാരം 27 മില്യൺ ഡോളറാണ് ധോണിയുടെ പരസ്യവരുമാനും. കൂടാതെ നാല് മില്യൺ ഡോളർ സാലറിയായും (കളിക്കളത്തിൽ നിന്നുള്ള വരുമാനം) താരത്തിന് ലഭിക്കുന്നുണ്ട്. വരും നാളുകളിൽ പരസ്യ വരുമാനത്തിലും കോഹ്ലി ധോണിയെ കടത്തിവെട്ടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ധോണി ഒരു വർഷത്തേ കരാറിന് ആവശ്യപ്പെടുന്ന എട്ട് കോടി രൂപ നിരവധി ബ്രാൻഡുകൾക്ക് ഇപ്പോൾ തന്നെ അസീകാര്യമായി മാറിയിട്ടുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
2014ൽ 18 ബ്രാൻഡുകൾ മഹേന്ദ്ര സിങ് ധോണിയുമായി കരാറിലേർപ്പെട്ടിരുന്നു. പെപ്സി, റീബോക്ക്, ബൂസ്റ്റ്, ഡാബർ സോണി, ടിവി എസ് മോട്ടോർ, വീഡിയോകോൺ, ഓറിയെൻ ഫാൻസ്, ബിഗ് ബസാർ തുടങ്ങിയയായിരുന്നു ആ ഉൽപന്നങ്ങൾ. 10 മുതൽ 12 കോടി രൂപ വരെ വാർഷിക കരാറിലായിരുന്നു ഈ ഉൽപന്നങ്ങളുമായുള്ള ധോണിയുടെ കരാർ. എന്നാൽ ഇത് ഇപ്പോൾ 10 ബ്രാൻഡുകളായി കുറഞ്ഞിട്ടുണ്ട്. പെപ്സിക്ക് പുറമെ സോണി ടിവിയും ഡാബറും ധോണിയുമായി ഇനി കരാർ പുതുക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.