- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പേരാമ്പ്രയിൽ ലീഗ് സ്ഥാനാർത്ഥിക്ക് സ്വാഗതമില്ല; കോൺഗ്രസ് സ്ഥാനാർത്ഥിക്കായി സമ്മർദ്ദം ശക്തമാക്കാൻ മണ്ഡലം നേതൃയോഗം; എ.ഐ.സി.സിക്കും കെപിസിസിക്കും അടിയന്തര സന്ദേശം; ബേപ്പൂരിൽ കെ പി സി സി സെക്രട്ടറി പി എം നിയാസിനെ സ്ഥാനാർത്ഥി ആക്കുന്നതിന് എതിരെ പോസ്റ്ററുകൾ
കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി സമ്മർദം ശക്തമാക്കാൻ പേരാമ്പ്ര നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വരാതിരിക്കാൻ സമ്മർദ്ദം ശക്തമാക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.
പേരാമ്പ്ര സീറ്റ് കോൺഗ്രസിന് ലഭിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് എ.ഐ.സി.സിക്കും കെപിസിസിക്കും അടിയന്തിര സന്ദേശം അയച്ചു. യോഗത്തിൽ പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജൻ മരുതേരി അധ്യക്ഷനായി. ഡി.സി.സി ഭാരവാഹികളായ ഇ.അശോകൻ, മുനീർ എരവത്ത്, ഇ.വി രാമചന്ദ്രൻ, പി.വാസു, രാജേഷ് കീഴരിയൂർ, മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാൽ, മണ്ഡലം പ്രസിഡന്റുമാരായ പി.എം പ്രകാശൻ, എടത്തിൽ ശിവൻ, മോഹൻദാസ് ഓണിയിൽ, പി.എസ് സുനിൽകുമാർ, എം.കെ സുരേന്ദ്രൻ, സി.രാമദാസ്, ജെയിംസ് മാത്യു, ഇ.കെ ബാലകൃഷ്ണൻ നമ്പ്യാർ, ഇ.ടി. സരീഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.സുനന്ദ് എന്നിവർ സംസാരിച്ചു.
പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വരാതിരിക്കാനുള്ള നീക്കം കോൺഗ്രസ് നടത്തുമ്പോൾ ബേപ്പൂരിൽ കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയാവുന്നതിനെതിരെയാണ് പ്രതിഷേധം. ബേപ്പൂരിൽ കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതൃത്വം കെ പി സിസിക്ക് കത്തയച്ചിട്ടുണ്ട്. നിയാസിനെതിരെ മണ്ഡലത്തിൽ പലയിടങ്ങളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ നിയാസ് പ്രവർത്തിച്ചു എന്ന ആരോപണമാണ് പ്രവർത്തകർ ഉയർത്തുന്നത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ഏഴ് മണ്ഡലം പ്രസിഡന്റുമാരുമാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്തുള്ളത്. തദേശ തെരഞ്ഞെടുപ്പ് വേളയിൽ ബേപ്പൂരിലെ കോൺഗ്രസിൽ രൂപം കൊണ്ട തർക്കമാണ് ഇപ്പോഴും രൂക്ഷമായി തുടരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പണം വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രവർത്തിക്കുകയും റിബൽ സ്ഥാനാർത്ഥികളെ നിർത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പ്രാദേശിക നേതൃത്വം നിയാസിനെതിരെ ഉയർത്തുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.