- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോട്ടർഡാം ഫിലിം ഫെസ്റ്റിവലിന് പിന്നാലെ ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇടം നേടി പേരൻപ്; തിയേറ്ററുകളിൽ എത്തുംമുമ്പേ ഫെസ്റ്റിവലുകളിൽ കൈയടി നേടി മമ്മൂട്ടി ചിത്രം
തമിഴ് സിനിമ സംവിധായകരിൽ പ്രമുഖനായ റാം ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്പ്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ തമിഴ് സിനിമയിലേക്കുള്ള മടങ്ങി വരവ് കൂടെയാണ് ചിത്രം. ചിത്രത്തെ തേടി ഇപ്പോൾ ഒരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ ചിത്രം ജനങ്ങളുടെ കൈയടി നേടിക്കഴിഞ്ഞു. ഒരു പ്രശസ്ത നെതർലൻഡ്സ് വെബ്‌സൈറ്റ് റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ കാണികൾ ഉറപ്പായും കണ്ടിരിക്കേണ്ട 20 സിനിമകളുടെ ലിസ്റ്റിൽ പേരന്പിനെ ഉൾപ്പെടുത്തിയിരുന്നു.ഷേപ്പ് ഓഫ് ദി വാട്ടർ, ദി ഫ്‌ളോറിഡ പ്രൊജക്റ്റ്,ഫാന്റം ത്രെഡ് പോലുള്ള ഗംഭീര അഭിപ്രായം നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലാണ് പേരന്പിനെ ഉള്‌പെടുത്തിയത്. കൂടാതെ മത്സര വിഭാഗത്തിൽ റോട്ടാർഡ് ഫിലിം ഫെസ്റ്റിവലിലും മറ്റു പല ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. തമിഴ് നടി അഞ്ജലി, ട്രാൻസ് ജണ്ടർ അഞ്ജലി അമീർ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന
തമിഴ് സിനിമ സംവിധായകരിൽ പ്രമുഖനായ റാം ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്പ്. ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ തമിഴ് സിനിമയിലേക്കുള്ള മടങ്ങി വരവ് കൂടെയാണ് ചിത്രം. ചിത്രത്തെ തേടി ഇപ്പോൾ ഒരു അംഗീകാരം കൂടി എത്തിയിരിക്കുകയാണ്. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ ചിത്രം ജനങ്ങളുടെ കൈയടി നേടിക്കഴിഞ്ഞു. ഒരു പ്രശസ്ത നെതർലൻഡ്സ് വെബ്‌സൈറ്റ് റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ കാണികൾ ഉറപ്പായും കണ്ടിരിക്കേണ്ട 20 സിനിമകളുടെ ലിസ്റ്റിൽ പേരന്പിനെ ഉൾപ്പെടുത്തിയിരുന്നു.ഷേപ്പ് ഓഫ് ദി വാട്ടർ, ദി ഫ്‌ളോറിഡ പ്രൊജക്റ്റ്,ഫാന്റം ത്രെഡ് പോലുള്ള ഗംഭീര അഭിപ്രായം നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലാണ് പേരന്പിനെ ഉള്‌പെടുത്തിയത്. കൂടാതെ മത്സര വിഭാഗത്തിൽ റോട്ടാർഡ് ഫിലിം ഫെസ്റ്റിവലിലും മറ്റു പല ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
തമിഴ് നടി അഞ്ജലി, ട്രാൻസ് ജണ്ടർ അഞ്ജലി അമീർ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമുദ്രക്കനി, വടിവുകാരസി, സാധന, എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.ഏകദേശം ഒരുവർഷം മുമ്പ് ചിത്രത്തിന്റ ഷൂട്ട് പൂർത്തിയായിരുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.