- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനലുകളെ രക്ഷിക്കാനാണ് സർക്കാർ നീക്കം; കേരള മന:സാക്ഷിയെ നടുക്കിയ അരുംകൊലയിൽ സിപിഎമ്മിന്റെ പങ്ക് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് സിബിഐ അന്വേഷണം തടയാനുള്ള ഇടതു സർക്കാരിന്റെ നീക്കം; പെരിയ ഇരട്ടക്കൊലയിലെ സർക്കാർ നടപടി മനുഷ്യത്വരഹിതമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയ സർക്കാർ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സിപിഎം ക്രിമിനലുകളെ രക്ഷിക്കാനാണ് സർക്കാർ നീക്കം. കേരള മന:സാക്ഷിയെ നടുക്കിയ അരുംകൊലയിൽ സിപിഎമ്മിന്റെ പങ്ക് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് സിബിഐ അന്വേഷണം തടയാനുള്ള ഇടതുസർക്കാരിന്റെ നീക്കം. ഈ കേസ് സിബിഐക്ക് വിട്ട കോടതിവിധിയെ കേരളീയ പൊതുസമൂഹം സ്വാഗതം ചെയ്തതാണ്. സിപിഎമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സിബിഐക്ക് വിടാനുള്ള ആർജ്ജവമാണ് മുഖ്യമന്ത്രി കാട്ടേണ്ടിരുന്നത്.സിപിഎമ്മിന് പങ്കില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് നൽകാൻ ഇതുവരെ കേരള പൊലീസ് തയ്യാറാകാത്തത് സിപിഎം ഉന്നതരുടെ ഇടപെടലുകളെ തുടർന്നാണ്.പൊലീസിന്റെ ഈ നടപടി കോടതിയലക്ഷ്യവും അന്വേഷണം അട്ടിമറിക്കുന്നതുമാണ്. എന്നും വേട്ടക്കാർക്ക് ഒപ്പം നിന്നപാർട്ടിയാണ് സിപിഎം. ഇരകൾക്ക് വേണ്ടി നിലപാടെടുത്ത പാരമ്പര്യം സിപിഎമ്മിനില്ല.ഷുഹൈബ്,കൃപേഷ്,ശരത് ലാൽ,ടി.പി.ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള കൊലക്കേസുകളിൽ പ്രതികളെ സംരക്ഷിക്കാനും സിബിഐ അന്വേഷണത്തെ എതിർക്കാനും നികുതിദായകന്റെ കോടികളാണ് ഈ സർക്കാർ പൊടിച്ചത്.സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന് പങ്കുള്ള കൊലപാതകമാണ് ടി.പി.ചന്ദ്രശേഖരന്റേതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കുറ്റവാളികളുടെ പാർട്ടിയാണ് സിപിഎം. ഓരോ ദിവസവും സിപിഎം നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതികളുടേയും മയക്കുമരുന്നിന്റെയും കൊലപാതകത്തിന്റെയും മലീമസമായ സംഭവങ്ങളാണ് പുറത്ത് വരുന്നത്.ത്യാഗികളായ യഥാർത്ഥ കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകിയ സിപിഎമ്മിനെ ഇന്നത്തെ പാർട്ടി നേതൃത്വം സ്വാർത്ഥലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്.ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന അണികളെ സിപിഎം നേതൃത്വം വഞ്ചിക്കുന്നു.ഇതിനെതിരെ പ്രതിഷേധിക്കാൻ സിപിഎം അനുഭാവികൾ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെഞ്ഞാറമൂട് കൊലപാതകത്തിന് രാഷ്ട്രീയമാനം നൽകി രക്തസാക്ഷികളെ സൃഷ്ടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും അതിന് കടകവിരുദ്ധമായ തെളിവുകളാണ് പുറത്തുവന്നത്. രണ്ടു ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെഞ്ഞാറമൂട് കൊലപാതകത്തിന് കാരണമെന്ന് കെപിസിസി തുടക്കം മുതൽ വ്യക്തമാക്കിയതാണ്. അത് ശരിവക്കുന്നതാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ പോക്കും.സിപിഎം നേതൃത്വം അറിഞ്ഞാണ് വെഞ്ഞാറമൂട് കൊലപാതകം നടന്നിരിക്കുന്നത്.അതുകൊണ്ട് അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.ഈ കേസ് സിബിഐ സത്യസന്ധമായി അന്വേഷിച്ചാൽ ഡിവൈഎഫ്ഐയുടെ ഉന്നതനായ സംസ്ഥാന നേതാവ് പ്രതിസ്ഥാനത്ത് വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.