- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭാത ഭക്ഷണ സമയത്ത് അക്രമം; കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊല കേസ് പ്രതിക്ക് അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്കു നേരെ ജയിൽ അക്രമം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകൽ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടിൽ കെ.എം സുരേഷി(49)നാണ് അടിയേറ്റത്.
വ്യാഴാഴ്‌ച്ച രാവിലെ എട്ടു മണിയോടെ പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് അക്രമം നടന്നത്. ഗുണ്ടാ കേസിൽ പ്രതിയായ എറണാകുളം സ്വദേശി അസിസാണ് അക്രമം നടത്തിയത്.
Next Story