- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിയും ബഷീറും അവസാന റൗണ്ടിൽ എത്തിയതോടെ പേളിക്ക് ടെൻഷൻ കൂടി;ശ്രീനിഷാണ് പുറത്തു പോകുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ലാലേട്ടനോടും; ബിഗ് ബോസിൽ നിന്ന് ശ്രീനി പുറത്തായെന്ന് കരുതി നിലവിളിച്ച് പേളി മാണി; ബഷീർ പുറത്തായെന്ന് വ്യക്തമായതോടെ ശ്രീനിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു
തിരുവനന്തപുരം: ബിഗ്ബോസിലെ ഇണക്കുരുവികളാണ് പേളിയും ശ്രീനിയും. ഇവരുടെ പ്രണയം തുടങ്ങിയതോടെ ഷോയുടെ റേറ്റിങ്ങ് കുതിച്ചുയരുകയായിരുന്നു. ഇന്നലെ നോമിനേഷനിൽ ശ്രീനിയും പേളിയുമെത്തിയതോടെ ആരാധകർക്കും ടെൻഷനായിരുന്നു. എന്നാൽ പേളി സേഫാകുകയും ശ്രീനിയും ബഷീറും അവസാന റൗണ്ടിൽ എത്തുകയും ചെയ്തതോടെ ആരാധകർക്കൊപ്പം പേളിക്കും കൺഫ്യുഷനായി. അതേസമയം ശ്രീനിയാണ് പുറത്ത് പോകുന്നതെന്ന് കരുതി പേളി വാവിട്ട് നിലവിളിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. പേളിയും ശ്രീനിയും ബിഗ്ബോസ് എലിമിനേഷനിലെത്തിയപ്പോൾ പേളിഷ് ആരാധകർക്കും ടെൻഷനായിരുന്നു. വോട്ടിങ്ങിന്റെ പിൻബലത്തിൽ പേളി രക്ഷപ്പെടുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നെങ്കിലും പേളിയുടെ ചങ്കായ ശ്രീനി പുറത്താകുന്നതും ആരാധകർക്ക് സഹാക്കാനാകില്ലായിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എലിമിനേഷന് മുമ്പ് ശ്രീനിഷാണ് പുറത്ത് പോകുന്നതെങ്കിൽ എന്തായിരിക്കും തീരുമാനമെന്ന് പേളിയോട് മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും അത് തനിക്ക് ചി
തിരുവനന്തപുരം: ബിഗ്ബോസിലെ ഇണക്കുരുവികളാണ് പേളിയും ശ്രീനിയും. ഇവരുടെ പ്രണയം തുടങ്ങിയതോടെ ഷോയുടെ റേറ്റിങ്ങ് കുതിച്ചുയരുകയായിരുന്നു. ഇന്നലെ നോമിനേഷനിൽ ശ്രീനിയും പേളിയുമെത്തിയതോടെ ആരാധകർക്കും ടെൻഷനായിരുന്നു. എന്നാൽ പേളി സേഫാകുകയും ശ്രീനിയും ബഷീറും അവസാന റൗണ്ടിൽ എത്തുകയും ചെയ്തതോടെ ആരാധകർക്കൊപ്പം പേളിക്കും കൺഫ്യുഷനായി. അതേസമയം ശ്രീനിയാണ് പുറത്ത് പോകുന്നതെന്ന് കരുതി പേളി വാവിട്ട് നിലവിളിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.
പേളിയും ശ്രീനിയും ബിഗ്ബോസ് എലിമിനേഷനിലെത്തിയപ്പോൾ പേളിഷ് ആരാധകർക്കും ടെൻഷനായിരുന്നു. വോട്ടിങ്ങിന്റെ പിൻബലത്തിൽ പേളി രക്ഷപ്പെടുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നെങ്കിലും പേളിയുടെ ചങ്കായ ശ്രീനി പുറത്താകുന്നതും ആരാധകർക്ക് സഹാക്കാനാകില്ലായിരുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എലിമിനേഷന് മുമ്പ് ശ്രീനിഷാണ് പുറത്ത് പോകുന്നതെങ്കിൽ എന്തായിരിക്കും തീരുമാനമെന്ന് പേളിയോട് മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും അത് തനിക്ക് ചിന്തിക്കാൻ പോലുമാകില്ലെന്നുമായിരുന്നു പേളിയുടെ മറുപടി.
ഇതിന് ശേഷമായിരുന്നു എലിമിനേഷൻ നടന്നത്. ഇക്കുറി പെട്ടി പൊക്കിയുള്ള എലിമിനേഷനായിരുന്നു. സേഫായ ആളുടെ പെട്ടി കയറിൽകെട്ടി പൊക്കുകയും പുറത്തായവരുടെ പെട്ടി താഴെ തന്നെ വയ്ക്കുന്നതുമായിരുന്നു എലിമിനേഷൻ പ്രക്രിയ. എ്ന്നാൽ ഇന്നലെ ബഷീറിന്റെ പെട്ടിയാണ് ആദ്യം പൊങ്ങിയത്. ഇതൊടെ പുറത്തായത് ശ്രീനിയാണെന്ന് എല്ലാവരും ഉറപ്പിച്ചു. ഇതൊടെയാണ് പേളി കരച്ചിൽ ആരംഭിച്ചത്. അർച്ചനയെ കെട്ടി പിടിച്ചാണ് പേളി കരഞ്ഞത്.
ഇതൊടെ അംഗങ്ങൾ എല്ലാവരും ആശ്വാസവാക്കുകളുമായി പേളിയെ സമാധാനിപ്പിച്ചു. എന്നാൽ അൽപസമയത്തിന് ശേഷം ശ്രീനിയുടെ പെട്ടി ഉയരുകയും ബഷീറിന്റെ പെട്ടി താഴുകയും ചെയ്തു. തുടർന്ന് ബഷീർ പുറത്തായിയെന്ന് ബിഗ്ബോസിന്റെ അറിയിപ്പെത്തി. ഇതൊടെയാണ് പേളിയുടെ കരച്ചിൽ അവസാനിച്ചത്. തുടർന്ന് അകത്തേക്ക് വന്ന ശ്രീനിയെ കെട്ടിപ്പിടിച്ച് ചുംബിച്ചാണ് പേളി വരവേറ്റത്.