ബിഗ്ബോസിൽ ഉള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ പേളി മാണിക്കാണ്. ഷോയിലെത്തിയ കാലം മുതൽ മികച്ച ആരാധക പിന്തുണയുണ്ടെങ്കിലും ഇപ്പോൾ പേളിക്ക് അത്ര നല്ല സമയമല്ലെന്നാണ് ആരാധകർ പറയുന്നത്. പ്രണയം തുടങ്ങിയതോടെ കഷ്ടകാലം പേളിക്ക് ആരംഭിച്ചെന്ന് ബിഗ്ബോസ് പ്രേക്ഷകർ പറഞ്ഞുതുടങ്ങിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഷോയിൽനിന്നും പുറത്തായ അനൂപ് ചന്ദ്രനും പേളിക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം പേളിയുടെ കരച്ചിൽ സ്വഭാവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വിമർശനം ഏറ്റുവാങ്ങുന്നത്.

മിക്ക എപിസോഡുകളിലും കണ്ണീരും കൈയുമായിട്ടാണ് പേളിയെ കാണാറ്. ശ്രീനിയോടുള്ള പ്രണയം തുടങ്ങിയപ്പോൾ കുറച്ച് കുറഞ്ഞ കരച്ചിൽ സ്വഭാവം ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുന്നു എന്നാണ് ബിഗ്ബോസ് പ്രേക്ഷകർ പറയുന്നത്. വെറുതെയല്ല പേളിയെ മോങ്ങി മാണി എന്നു വിളിക്കുന്നതെന്നാണ് സോഷ്യൽമീഡിയിയൽ കമന്റുകൾ എത്തുന്നത്. ശ്രീനി പേളി പ്രണയം ഓവർ ആണെന്ന തരത്തിൽ നേരത്തെ തന്നെ വിമർശനങ്ങൾ വന്നിരുന്നു. ഇന്നലെ ഒരു കാര്യവുമില്ലാതെ ശ്രിനിയോട് സംസാരിച്ചുകൊണ്ട് ഇരിക്കവേ പേളി കരഞ്ഞതാണ് ഇപ്പോൾ ട്രോളന്മാർ ഏറ്റെടുക്കുന്നത്. കട്ടിലിൽ കിടന്നുപൊട്ടിക്കരഞ്ഞ പേളിയെ തലോടി ആശ്വസിപ്പിക്കുന്ന ശ്രീനി പെൺകോന്തൻ ആണെന്ന് ട്രോളുകൾ ഇറങ്ങിക്കഴിഞ്ഞു.

അതേസമയം പേളി കൃത്യമായ കളികളാണ് ബിഗ്ബോസിൽ കാഴച് വയ്ക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. എങ്ങനെ വിജയിക്കണമെന്ന് കൃത്യമായി കണക്കുകൂട്ടിയാണ് പേളി ഷോയിലേത്തിയതെന്നും ഇതിന്റെ ഭാഗമായിട്ടാണ് പേളി തുടക്കം മുതൽ കണ്ണീരും സങ്കടവും കാണിച്ച് പ്രേക്ഷക ശ്രദ്ധ നേടിയതെന്നും ഇവർ പറയുന്നു. സുരേഷേട്ടനുമായി ബന്ധം സ്ഥാപിച്ച ശേഷം അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ് ശ്രീനിയോട് പ്രണയം അഭിനയിക്കുന്നതും ഗെയിമിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു. കണ്ണീര് കാട്ടി പ്രേക്ഷകരുടെ മനസ് അലിയിപ്പിച്ച് ഇവിടെ പിടിച്ചുനിൽക്കാമെന്നാണ് പേളിയുടെ ധാരണയെന്ന് ഇവർ പറയുമ്പോൾ തന്നെ പ്ലാൻഡ് പിആർ വർക്കിലൂടെയാണ് പേളി പ്രേക്ഷക പിന്തുണ തേടുന്നതെന്ന് കഴിഞ്ഞ ദിവസം അനൂപും ആരോപിച്ചിരുന്നു.