- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചുറങ്ങി പേളിയും ശ്രീനിഷും; ബിഗ് ബോസ് ഹൗസിലെ പേളി ശ്രീനിഷ് പ്രണയം സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച; സോഫയിൽ കൈകൾ ചേർത്ത് പിടിച്ച് ഉറങ്ങിയ പേളിയേയും ശ്രീനിഷിനേയും വിമർശിച്ചും അനുകൂലിച്ചും പോസ്റ്റുകൾ
ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിയുടെയും പ്രണയം കാണാൻ വേണ്ടി ഷോ കാണുന്നവരാണ് ഇപ്പോൾ അധികവും. പേളിയോടുള്ള ആരാധനയിൽ പേളി-ശ്രീനി പ്രണയം സോഷ്യൽമീഡിയയിൽ ഫാൻസ് ആഘോഷിക്കുമ്പോൾ ഇരുവർക്കും ഇപ്പോൾ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ലെന്ന വാർത്തകളാണ് ബിഗ്ബോസിൽ നിന്നും എത്തുന്നത്. ഒന്നിച്ചുറങ്ങുന്നത് വരെയെത്തി ഇവരുടെ പ്രണയം എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ എപിസോഡിലാണ് ഇരുവരും ഒന്നിച്ച് സോഫയിൽ കിടന്നു ഉറങ്ങുന്നത് പ്രേക്ഷകർ കണ്ടത്. നീളത്തിലുള്ള സോഫയിൽ ആണ് ഇരുവരും കിടന്നിരുന്നത്. ഇരുവശത്ത് കിടന്ന ശേഷം തലകൾ ഒരു ഭാഗത്തേക്ക് വച്ചാണ് ഇരുവരും കിടന്നത്. ഇരുവരും കൈകൾ കോർത്ത് പിടിച്ചിരുന്നു. സംസാരത്തിനൊടുവിലാണ് ഇരുവരും ഉറങ്ങിയത്. മറ്റെല്ലാം ദിവസവും വൈകുവോളം സംസാരിച്ച് ഇരുന്ന ശേഷം കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് ഉറങ്ങാൻ പോകുന്നതായിരുന്നു ഇവരുടെ പതിവ്. പക്ഷേ ഇന്നലെ ഇരുവരും ഒന്നിച്ചുറങ്ങിയത് കണ്ട് പ്രേക്ഷകരും ഞെട്ടുകയായിരുന്നു.അതേസമയം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പ
ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ഇണക്കുരുവികളായ പേളിയുടെയും ശ്രീനിയുടെയും പ്രണയം കാണാൻ വേണ്ടി ഷോ കാണുന്നവരാണ് ഇപ്പോൾ അധികവും. പേളിയോടുള്ള ആരാധനയിൽ പേളി-ശ്രീനി പ്രണയം സോഷ്യൽമീഡിയയിൽ ഫാൻസ് ആഘോഷിക്കുമ്പോൾ ഇരുവർക്കും ഇപ്പോൾ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ലെന്ന വാർത്തകളാണ് ബിഗ്ബോസിൽ നിന്നും എത്തുന്നത്. ഒന്നിച്ചുറങ്ങുന്നത് വരെയെത്തി ഇവരുടെ പ്രണയം എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
കഴിഞ്ഞ എപിസോഡിലാണ് ഇരുവരും ഒന്നിച്ച് സോഫയിൽ കിടന്നു ഉറങ്ങുന്നത് പ്രേക്ഷകർ കണ്ടത്. നീളത്തിലുള്ള സോഫയിൽ ആണ് ഇരുവരും കിടന്നിരുന്നത്. ഇരുവശത്ത് കിടന്ന ശേഷം തലകൾ ഒരു ഭാഗത്തേക്ക് വച്ചാണ് ഇരുവരും കിടന്നത്. ഇരുവരും കൈകൾ കോർത്ത് പിടിച്ചിരുന്നു. സംസാരത്തിനൊടുവിലാണ് ഇരുവരും ഉറങ്ങിയത്. മറ്റെല്ലാം ദിവസവും വൈകുവോളം സംസാരിച്ച് ഇരുന്ന ശേഷം കെട്ടിപ്പിടിച്ച് യാത്രപറഞ്ഞ് ഉറങ്ങാൻ പോകുന്നതായിരുന്നു ഇവരുടെ പതിവ്.
പക്ഷേ ഇന്നലെ ഇരുവരും ഒന്നിച്ചുറങ്ങിയത് കണ്ട് പ്രേക്ഷകരും ഞെട്ടുകയായിരുന്നു.അതേസമയം ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത നിലയിലേക്ക് ഇവർ മാറിയെന്നതിന്റെ തെളിവായിട്ടാണ് ഒന്നിച്ചുറങ്ങിയതിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
അതേസമയം മറ്റ് യാതൊരു കാര്യങ്ങളിലും ഇടപെടാതെ രണ്ടാളും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നുവെന്നും പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഇവർക്ക് തിരിച്ച് വീട്ടിലേക്ക് പോകണ്ടേയെന്നും വീട്ടുകാർ എന്തുവിചാരിക്കുമെന്നാണ് ചിലരുടെ ചോദ്യം.ബിഗ് ബോസ് അതിന്റെ അവസാന ഘട്ടത്തിലേക്ക് പോകുന്ന സമയമാണിപ്പോൾ. അതിനാൽ തന്നെ അവസാന ഘട്ടത്തിൽ മത്സരാർഥികൾ തമ്മിൽ തർക്കമോ മറ്റോ ഉണ്ടാകുമോ എന്നും സംശയമുയരുന്നുണ്ട്.
ഹിമ പുറത്ത് പോകും മുൻപുണ്ടായ തരത്തിലുള്ള ട്വിസ്റ്റ് ഇനിയുണ്ടാകുമോ എന്നും കണ്ട് തന്നെ അറിയണം. എലിമിനേഷനിൽ ഇനി ആര് പുറത്ത് പോയാലും അത് പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുമെന്നും ഉറപ്പ്. വരും ദിവസങ്ങളിൽ കഠിനമായ ടാസ്‌ക്കുകളാകും മത്സരാർത്ഥികളെ തേടി വരിക.