- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ഓഫ് അയർലണ്ടിനു പിന്നാലെ രണ്ടു ശതമാനം കാഷ് ബാക്ക് ഓഫറുമായി പെർമനന്റ് ടിഎസ്ബിയും; മോർട്ട്‌ഗേജ് വിപണിയിൽ യുദ്ധം മുറുകുന്നു
ഡബ്ലിൻ: ഹോം ലോൺ എടുക്കുന്നവർക്ക് രണ്ടു ശതമാനം കാഷ് ബാക്ക് ഓഫറുമായി പെർമനന്റ് ടിഎസ്ബിയും രംഗത്തെത്തി. മോർട്ട്‌ഗേജ് എടുക്കുന്നവരെ ആകർഷിക്കുന്നതിനുള്ള കാഷ് ബാക്ക് പദ്ധതിയുമായി ബാങ്ക് ഓഫ് അയർലണ്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് പെർമെനന്റ് ടിഎസ്ബിയും കാഷ് ബാക്ക് ഓഫർ ചെയ്തിരിക്കുന്നത്. മോർട്ട്‌ഗേജിന്റെ വാല്യുവിന്റെ രണ്ടു ശതമാനമാ
ഡബ്ലിൻ: ഹോം ലോൺ എടുക്കുന്നവർക്ക് രണ്ടു ശതമാനം കാഷ് ബാക്ക് ഓഫറുമായി പെർമനന്റ് ടിഎസ്ബിയും രംഗത്തെത്തി. മോർട്ട്‌ഗേജ് എടുക്കുന്നവരെ ആകർഷിക്കുന്നതിനുള്ള കാഷ് ബാക്ക് പദ്ധതിയുമായി ബാങ്ക് ഓഫ് അയർലണ്ട് രംഗത്തെത്തിയതിനു പിന്നാലെയാണ് പെർമെനന്റ് ടിഎസ്ബിയും കാഷ് ബാക്ക് ഓഫർ ചെയ്തിരിക്കുന്നത്. മോർട്ട്‌ഗേജിന്റെ വാല്യുവിന്റെ രണ്ടു ശതമാനമാണ് ഇരു ബാങ്കുകളും കാഷ് ബാക്കായി നൽകുന്നത്.
കാഷ് ബാക്ക് ഓഫർ കൂടാതെ പുതുതായി മോർട്ട്‌ഗേജ് എടുക്കുന്നവർക്ക് വേരിയബിൾ റേറ്റ് കുറച്ചും സ്വിച്ച് ചെയ്യുന്നവർക്ക് ഒരുവർഷത്തിൽ 0.5 ശതമാനം കുറച്ചുമാണ് പെർമനന്റ് ടിഎസ്ബി ഉപയോക്താക്കളെ ആകർഷിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ പെർമനന്റ് ടിഎസ്ബിയുടെ പുതിയ നയങ്ങൾ പ്രാബല്യത്തിൽ വരും.
മൂന്നു ലക്ഷം യൂറോയുടെ മോർട്ട്‌ഗേജ് എടുക്കുന്നവർക്ക് ബാങ്ക് ആറായിരം യൂറോ തിരിച്ചു നൽകുന്നതാണ് രണ്ടു ശതമാനം കാഷ്ബാക്ക് ഓഫർ. മോർട്ട്‌ഗേജ് എടുത്ത് പത്തു ദിവസത്തിനുള്ളിൽ ഉപയോക്താക്കൾക്ക് രണ്ടു ശതമാനം കാഷ് ബാക്ക് ലഭിക്കുമെന്നാണ് പെർമനന്റി ടിഎസ്ബിയുടെ വാഗ്ദാനം. എല്ലാ ഒരു ലക്ഷം യൂറോയുടെ മോർട്ട്‌ഗേജിനും രണ്ടായിരം യൂറോ കാഷ് ബാക്ക് നൽകുമെന്നും ബാങ്കിന്റെ ഓഫറുണ്ട്. ഫസ്റ്റ് ടൈം ബയേഴ്‌സിനും നെഗറ്റീവ് ഇക്വിറ്റിയിലല്ലാത്ത മൂവേഴ്‌സിനും സെൽഫ് ബിൽഡ് കസ്റ്റമേഴ്‌സിനും സ്വിച്ചേഴ്‌സിനും ഈ ഓഫർ നൽകുമെന്നാണ് പെർമനന്റ് ടിഎസ്ബി പറയുന്നത്.
അതേസമയം സെൻട്രൽ ബാങ്ക് ഡെപ്പോസിറ്റ് നിയമങ്ങൾ പാലിച്ചു കൊണ്ടുള്ള കർശനമായ ലെൻഡിങ് നിയമങ്ങൾ ഇവയ്ക്ക് ബാധകമാണെന്നും അതുകൊണ്ടു തന്നെ ബാങ്കിനെ ഇതു ദോഷമായി ബാധിക്കില്ലെന്നുമാണ് ബാങ്ക് വക്താവ് ചൂണ്ടിക്കാട്ടുന്നത്. കാഷ് ബാക്കിനു പുറമേ വേരിയബിൾ റേറ്റിലുള്ളവർക്ക് ഒരു വർഷം 0.5 ശതമാനം ഡിസ്‌ക്കൗണ്ട് നൽകുന്നതും ഉപയോക്താക്കളെ ഏറെ ആകർഷിക്കുന്ന പദ്ധതിയാണ്. പ്രോപ്പർട്ടി വാല്യുവിന്റെ 20 ശതമാനത്തിൽ കുറയാത്ത ഡെപ്പോസിറ്റ് ഉള്ളവർക്കാണ് ഈ ഡിസ്‌ക്കൗണ്ട് ലഭ്യമാകുക.
രാജ്യത്തെ മുമ്പന്തിയിലുള്ള രണ്ട് ബാങ്കുകൾ കാഷ് ബാക്ക് ഓഫറുമായി രംഗത്തെത്തിയതോടെ മോർട്ട്‌ഗേജ് വിപണിയിൽ മത്സരം മുറുകുന്നതായാണ് റിപ്പോർട്ട്. ഇനിയും കൂടുതൽ ബാങ്കുകൾ ഇത്തരം ഓഫറുകളുമായി മുന്നോട്ട് വരുമ്പോൾ ഇതിൽ നിന്ന് ഏറ്റവും പ്രയോജനം നേടാൻ ഉപയോക്താക്കൾ മത്സരിക്കുന്നത് കാണാം.