- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതി; ആകെ സീറ്റുകളുടെ പകുതി മാത്രം പ്രവേശനം; എസി പ്രവർത്തിപ്പിക്കരുത്; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; തീയറ്ററുകൾ തുറക്കാൻ വൈകും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയായിട്ടുണ്ട്. സിനിമാ തിയേറ്ററുകളുടെ കാര്യത്തിൽ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനം ആയത്.
ഇതുവരെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മുഴുവൻ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. ശാരീരിക അകലവും കോവിഡ് പ്രോട്ടോകോളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം.
ഹോട്ടലുകളിൽ ഇരുന്നു കഴിക്കാൻ അനുവദിക്കണമെന്ന് ഏറെ നാളായി ഹോട്ടൽ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് രണ്ടാം തംരഗത്തിന് ശേഷം ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലായിരുന്നു. ഇക്കാര്യത്തിൽ അനുമതി നൽകാനാണ് ഇന്നത്തെ അവലോകന യോഗത്തിലെ തീരുമാനം.
അതോടൊപ്പം ബാർ ഹോട്ടലുകളിലും ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയുണ്ട്. ബാർ ഹോട്ടലുകളിലും ഇരിപ്പടിന്റെ പാതി മാത്രമേ ഉപയോഗിക്കാവു എന്നാണ് നിർദ്ദേശം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് പ്രവേശനം.
എന്നാൽ, സിനിമാ തിയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ല എന്നാണ് അവലോകന യോഗത്തിന്റെ തീരുമാനം. എസി പ്രവർത്തിപ്പിക്കരുതെന്നും കോവിഡ് അവലോകന യോഗത്തിൽ നിർദേശമുയർന്നു.
മറുനാടന് മലയാളി ബ്യൂറോ