- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡ് അനുമതി; യുകെയിലെമ്പാടും റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ തീവ്ര ഹിന്ദു സംഘടനകൾ; ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന വാർത്ത ബ്രിട്ടനിലും കോളിളക്കമാകുന്നു; പത്മാവതി വിവാദം അതിർത്തി കടന്ന് ആഗോളമാകുമ്പോൾ
ന്യൂഡൽഹി/ ലണ്ടൻ: പത്മാവതി വിവാദം ഇന്ത്യയിൽ ആളിക്കത്തുമ്പോഴാണ് ,സഞ്ജയ് ലീലാ ബൻസാലിയുടെ ഈ സിനിമയ്ക്ക് ബ്രിട്ടണിൽ പ്രദർശനാനുമതി ലഭിക്കുന്നത്. സിനിമയിലെ രംഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കാതെയാണ് ബ്രിട്ടിഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (ബിബിഎഫ്‌സി) ബ്രിട്ടനിൽ പ്രദർശനത്തിന് അംഗീകാരം നൽകിയത്. എന്നാൽ സിനിമയ്ക്ക് ബ്രിട്ടനിൽ പ്രദർശനാനുമതി ലഭിച്ചതോടെ ഇന്ത്യയിൽ ആളിക്കത്തിയ വിവാദം അതിർത്തി കടന്ന് ബ്രിട്ടനിലും കോളിളക്കമാണ്ടാക്കാൻ ഒരുങ്ങുന്നതായാണ് വിവരം. സിനിമ യുകെയിൽ റിലീസ് ചെയ്യാൻ അനുമതി ലഭിച്ച വാർത്ത പുറത്ത് വന്നതോടെ ഈ നീക്കത്തിനെതിരെ തീവ്ര ഹിന്ദു സംഘടനകൾ ഇവിടെയും വിവാദങ്ങൾക്ക് കോപ്പു കൂട്ടാൻ തുടങ്ങി. സിനിമ പ്രദർശിപ്പിച്ചാൽ ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന് തീവ്ര ഹിന്ദു സംഘടനകൾ ഭീണഷി മുഴക്കി കഴിഞ്ഞു. ഏതെങ്കിലും തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചാൽ ആ തിയറ്റർ ചാരമാക്കാനാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലുള്ള രജപുത് വിഭാഗങ്ങൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം. സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി'ക്കു 12എ സർട്ടിഫിക
ന്യൂഡൽഹി/ ലണ്ടൻ: പത്മാവതി വിവാദം ഇന്ത്യയിൽ ആളിക്കത്തുമ്പോഴാണ് ,സഞ്ജയ് ലീലാ ബൻസാലിയുടെ ഈ സിനിമയ്ക്ക് ബ്രിട്ടണിൽ പ്രദർശനാനുമതി ലഭിക്കുന്നത്. സിനിമയിലെ രംഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കാതെയാണ് ബ്രിട്ടിഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ (ബിബിഎഫ്‌സി) ബ്രിട്ടനിൽ പ്രദർശനത്തിന് അംഗീകാരം നൽകിയത്. എന്നാൽ സിനിമയ്ക്ക് ബ്രിട്ടനിൽ പ്രദർശനാനുമതി ലഭിച്ചതോടെ ഇന്ത്യയിൽ ആളിക്കത്തിയ വിവാദം അതിർത്തി കടന്ന് ബ്രിട്ടനിലും കോളിളക്കമാണ്ടാക്കാൻ ഒരുങ്ങുന്നതായാണ് വിവരം.
സിനിമ യുകെയിൽ റിലീസ് ചെയ്യാൻ അനുമതി ലഭിച്ച വാർത്ത പുറത്ത് വന്നതോടെ ഈ നീക്കത്തിനെതിരെ തീവ്ര ഹിന്ദു സംഘടനകൾ ഇവിടെയും വിവാദങ്ങൾക്ക് കോപ്പു കൂട്ടാൻ തുടങ്ങി. സിനിമ പ്രദർശിപ്പിച്ചാൽ ബ്രിട്ടീഷ് തിയറ്ററുകൾ കത്തിക്കുമെന്ന് തീവ്ര ഹിന്ദു സംഘടനകൾ ഭീണഷി മുഴക്കി കഴിഞ്ഞു. ഏതെങ്കിലും തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചാൽ ആ തിയറ്റർ ചാരമാക്കാനാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലുള്ള രജപുത് വിഭാഗങ്ങൾക്ക് കിട്ടിയിരിക്കുന്ന നിർദ്ദേശം.
സഞ്ജയ് ലീല ബൻസാലിയുടെ 'പത്മാവതി'ക്കു 12എ സർട്ടിഫിക്കറ്റാണു ബിബിഎഫ്‌സി നൽകിയത്. ഇതുപ്രകാരം ചിത്രം കാണുന്ന പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടാകണം എന്നുമാത്രമാണ് നിബന്ധന. എന്നാൽ രജപുത് വിഭാഗക്കാരുടെ അസോസിയേറ്റ് ഗ്രൂപ്പായ രജപുത് കർണി സേന അംഗങ്ങളാണ് എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
രജപുത് കർണി സേന നേതാവായ സുഖ്‌ദേവ് സിങ് യുകെയിൽ പ്രദർശിപ്പിക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. യുകെയിലെ ഹിന്ദു സമൂഹം പ്രത്യേകിച്ച് രജപുത്തുകൾ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏതെങ്കിലും തിയറ്ററിൽ സിനിമ പ്രദർശിപ്പിച്ചാൽ ആ തിയറ്റർ കത്തിച്ച് ചാമ്പലാക്കണമെന്നുമാണ് യുകെയിലെ ഹിന്ദു സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ പാസ്‌പോർട്ട് പിടിച്ചു വച്ചിരിക്കുന്നതിനാലാണ് താൻ ബ്രിട്ടനിലേക്ക് പോകാത്തതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ഹിന്ദു ഗ്രൂപ്പും ബ്രിട്ടനിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ദീപിക പദുക്കോണും രൺബീർ കപൂറും വേഷമിടുന്ന ചിത്രം ഡിസംബർ ഒന്നിനാണു നേരത്തേ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇന്ത്യൻ സെൻസർ ബോർഡിന്റെ അനുമതി കിട്ടാതെവന്നതോടെ റിലീസ് തീയതി നീട്ടിയതായി നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര റിലീസിന്റെ ഭാഗമായി അൻപതോളം രാജ്യങ്ങളിൽ സെൻസർ ബോർഡ് അംഗീകാരവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി വരികയാണെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
അതേസമയം, പത്മാവതി വിദേശത്തു റിലീസ് ചെയ്യുന്നതു തടയണമെന്ന ആവശ്യം 28നു പരിഗണിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ആവശ്യമുന്നയിച്ച അഭിഭാഷകൻ എം.എൽ.ശർമയോടു വിഷയം റിട്ട് ഹർജിയായി നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. അതേസമയം ചിത്രം ബ്രിട്ടനിൽ ഇപ്പോൾ റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് ചിത്രത്തിന്റെ സംവിധായകനായ ബെൻസാലി.
ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കാൻ നിർദേശിക്കണമെന്ന ശർമയുടെ ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. എന്നാൽ, ഇന്ത്യൻ സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാതെ സിനിമ റിലീസ് ചെയ്യാൻ പദ്ധതിയില്ലെന്നാണു നിർമ്മാതാക്കളായ വയാകോം പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ടവർ അറിയിച്ചത്.



