- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ ഡ്രൈവ് ചെയ്യാൻ അനുവദിക്കുന്ന സൗദി ടാക്‌സി ഓടിക്കാനും പെർമിറ്റ് നൽകും; 10,000 പേരെ റിക്രൂട്ട് ചെയ്യാൻ തയ്യാറായി കമ്പനി; വഴിയാധാരമാകുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാർ
സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പോലും കർശന നിയന്ത്രണമുള്ള രാജ്യമായിരുന്നു സൗദി അറേബ്യ. എന്നാൽ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സൗദിയിലും വരികയാണ്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ച സൗദി അടുത്ത വിപ്ലവകരമായ തീരുമാനത്തിലേക്ക് കടന്നുകഴിഞ്ഞു. സ്ത്രീകൾക്ക് ടാക്‌സി കാറുകൾ ഓടിക്കാനുള്ള പെർമിറ്റ് നൽകാൻ സൗദി ഭരണകൂടം തീരുമാനിച്ചു. അടുത്ത ജൂണോടെ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനം. കഴിഞ്ഞ മാസമാണ് സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ സൽമാൻ രാജാവ് തീരുമാനിച്ചത്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചരിത്രപരമായ തീരുമാനമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. ടാക്‌സി പെർമിറ്റ് നൽകാനുള്ള തീരുമാനം സ്ത്രീകളെ തൊഴിൽ മേഖലയിലേക്കും എത്തിക്കും. ടാക്‌സി കാർ കമ്പനിയായ കരീം ഒരുലക്ഷം സ്ത്രീകൾക്ക് ടാക്‌സി ഓടിക്കാനുള്ള തൊഴിലവസരം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു. സൗദി സ്ത്രീകൾ ടാക്‌സി കാർ ഓടിക്കാനെത്തുന്നതോടെ വഴിയാധാരമാകുന്ന വലിയൊരു വിഭാഗമുണ്ട്. അത് മലയാളികളടക്കമുള്ള അവിടുത്തെ പ്രവാസികളാണ്. സ്ത്രീകൾ കൂടുതലായി മുഖ്യധാ
സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പോലും കർശന നിയന്ത്രണമുള്ള രാജ്യമായിരുന്നു സൗദി അറേബ്യ. എന്നാൽ, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സൗദിയിലും വരികയാണ്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ച സൗദി അടുത്ത വിപ്ലവകരമായ തീരുമാനത്തിലേക്ക് കടന്നുകഴിഞ്ഞു. സ്ത്രീകൾക്ക് ടാക്‌സി കാറുകൾ ഓടിക്കാനുള്ള പെർമിറ്റ് നൽകാൻ സൗദി ഭരണകൂടം തീരുമാനിച്ചു. അടുത്ത ജൂണോടെ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനം.
കഴിഞ്ഞ മാസമാണ് സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ സൽമാൻ രാജാവ് തീരുമാനിച്ചത്. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചരിത്രപരമായ തീരുമാനമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. ടാക്‌സി പെർമിറ്റ് നൽകാനുള്ള തീരുമാനം സ്ത്രീകളെ തൊഴിൽ മേഖലയിലേക്കും എത്തിക്കും. ടാക്‌സി കാർ കമ്പനിയായ കരീം ഒരുലക്ഷം സ്ത്രീകൾക്ക് ടാക്‌സി ഓടിക്കാനുള്ള തൊഴിലവസരം ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.
സൗദി സ്ത്രീകൾ ടാക്‌സി കാർ ഓടിക്കാനെത്തുന്നതോടെ വഴിയാധാരമാകുന്ന വലിയൊരു വിഭാഗമുണ്ട്. അത് മലയാളികളടക്കമുള്ള അവിടുത്തെ പ്രവാസികളാണ്. സ്ത്രീകൾ കൂടുതലായി മുഖ്യധാരയിലേക്ക് എത്തുന്നതോടെ, പല മേഖലകളിൽനിന്നും പ്രവാസികൾ പിന്തള്ളപ്പെടും. നിതാഖാത്ത് കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും അധികൃതർക്കാവും. സൗദിയിലെ പ്രവാസികളിൽ ഏറ്റവും കൂടുതൽ മലയാളികളാണെന്ന നിലയിൽ, ഇതേറ്റവും ബാധിക്കുന്നതും കേരളത്തെയാകും.
കരീം കമ്പനി അവരുട റിക്രൂട്ടിങ് നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഖോബാർ നഗരത്തിൽ നടന്ന റിക്രൂട്ടിങ് സെഷനിൽ, വിദേശത്തുനിന്ന് ഇതിനകം ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള ഒട്ടേറെപ്പേർ പങ്കെടുത്തു. സാധാരണ വീട്ടമ്മമാർ മുതൽ ജോലിക്കാരായ സ്ത്രീകൾ വരെ പുതിയ മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ രാജകൽപന അവിടെ പ്രദർശിപ്പിച്ചപ്പോൾ വലിയ കൈയടിയാണ് ലഭിച്ചത്. വർഷങ്ങളോളം സ്വന്തം കാറിനെ നോക്കിയിരിക്കാൻ മാത്രം സാധിച്ച തനിക്ക് ഇതൊരു ആശ്വാസമാണെന്ന് 50-കാരിയായ നവാൽ അൽ ജബ്ബാർ പറഞ്ഞു. സൗദിയിൽ പുതിയൊരു ഉണർവിന്റെ കാലമാണ് വരാൻ പോകുന്നതെന്നും അവർ പറഞ്ഞു.
അടുത്ത ജൂൺ മുതൽക്ക് ടാക്‌സി വിളിക്കുന്നവർക്ക് വനിതാ ഡ്രൈവർ വേണമെങ്കിൽ പ്രത്യേകം തിരഞ്ഞെടുക്കാനാവും. സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നടത്തുന്ന യാത്രയ്ക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂവെന്ന് കരീം കമ്പനി വക്താവ് മുർത്താധ അലാവി പറഞ്ഞു. ഖോബറിൽ നടന്ന റിക്രൂട്ട്‌മെന്റിൽനിന്ന് 30-ഓളം പേരെ കമ്പനി കാബ് ഡ്രൈവർമാരായി തിരഞ്ഞെടുത്തു.