- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയറ്റിൽ ആഴത്തിൽ കുത്തേറ്റത് മൂന്നുവർഷങ്ങൾക്ക് മുൻപ്; തുടർച്ചയായ് അനുഭവിക്കേണ്ടി വന്നത് പലവിധ അനുബന്ധ പ്രശ്നങ്ങൾ; കഴിഞ്ഞ പത്ത് ദിവസമായി ഉണ്ടായത് 24 മണിക്കുറും ഇക്കിൾ; ബ്രസീൽ പ്രസിഡന്റിന് വീണ്ടും ശസ്ത്രക്രിയ
റിയോ ഡി ജനീറോ: 10 ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിൾ കൊണ്ടു കഷ്ടപ്പെട്ട് ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ. ബുദ്ധിമുട്ട് കലശലായതോടെ അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റി. കുടലിലെ തടസ്സമാണ് ഇക്കിളിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ
3 വർഷം മുൻപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വയറ്റിൽ ജെറിന് ഗുരുതരമായി കുത്തേറ്റിരുന്നു. ശേഷം ഒട്ടേറെ ശസ്ത്രക്രിയകൾക്കു വിധേയനായിട്ടുള്ള ബൊൽസൊനാരോയ്ക്ക് അനുബന്ധ പ്രശ്നങ്ങൾ വിട്ടുമാറാതെയുണ്ട്. അന്ന് കുടലിൽ ശസ്ത്രക്രിയ നടത്തിയ സർജനാണു പ്രസിഡന്റിനെ സാവോ പോളോയിലെ ആശുപത്രിയിലേക്കു മാറ്റാൻ നിർദേശിച്ചത്.
Next Story