- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീർഘനാളത്തെ വ്യക്തിവൈരാഗ്യം വിഷവൃക്ഷം പോലെ വളർന്നു; പക മൂത്തപ്പോൾ സുനീഷും രജീഷും ചേർന്ന് പദ്ധതിയിട്ടു; ആർഎസ്എസ് ബന്ധത്തെക്കാളേറെ ബാബുവിനോടുള്ള വിദ്വേഷം പ്രതികൾക്ക് കൊലപാതകത്തിന് പ്രേരണയായി; മാഹിയിലേത് രാഷ്ട്രീയ കൊലപാതകമെന്ന കേരള പൊലീസിന്റെ വാദത്തെ തള്ളി പുതുച്ചേരി പൊലീസിന്റെ കണ്ടെത്തൽ
മാഹി: സിപിഎം പ്രവർത്തകൻ കന്നിപ്പൊയിൽ ബാബുവിന്റെ കൊലപാതകത്തിന് കാരണം ദീർഘകാലത്തെ വ്യക്തിവൈരാഗ്യമെന്ന് മാഹി പൊലീസ്.ബാബുവുമായി പ്രതികൾക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് വഴിതെളിച്ചത്. മാഹി പൊലീസിന്റെ പ്രത്യേക സംഘം പുറത്തുവിട്ട വാർത്താകുറിപ്പിലാണ് ഈ വിവരമുള്ളത്. പ്രതികളായ സുനിയും രജീഷും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പുതുച്ചേരി പൊലീസ് സുപ്രണ്ട് അപൂർവ ഗുപ്ത ഇറക്കിയ വാർ്ത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു കേരള പൊലീസിന്റെ ആദ്യ ഘട്ടം മുതലുള്ള നിലപാട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിപിഎം നേതാവായ കന്നിപ്പൊയിൽ ബാബുവിനെ സംഘം ചേർന്ന് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ നിജേഷ്, ശരത്ത്, ഒ.പി രജീഷ്, ജറിൻ സുരേഷ്, സുനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിജേഷ്, ശരത്ത്, ഒ.പി രജീഷ്, സുനീഷ് എന്നിവർ ചേർന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും പിന്നീട് ജറിൻ സുരേഷിന്റെ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് ഇറക്കി
മാഹി: സിപിഎം പ്രവർത്തകൻ കന്നിപ്പൊയിൽ ബാബുവിന്റെ കൊലപാതകത്തിന് കാരണം ദീർഘകാലത്തെ വ്യക്തിവൈരാഗ്യമെന്ന് മാഹി പൊലീസ്.ബാബുവുമായി പ്രതികൾക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് വഴിതെളിച്ചത്. മാഹി പൊലീസിന്റെ പ്രത്യേക സംഘം പുറത്തുവിട്ട വാർത്താകുറിപ്പിലാണ് ഈ വിവരമുള്ളത്. പ്രതികളായ സുനിയും രജീഷും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പുതുച്ചേരി പൊലീസ് സുപ്രണ്ട് അപൂർവ ഗുപ്ത ഇറക്കിയ വാർ്ത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു കേരള പൊലീസിന്റെ ആദ്യ ഘട്ടം മുതലുള്ള നിലപാട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സിപിഎം നേതാവായ കന്നിപ്പൊയിൽ ബാബുവിനെ സംഘം ചേർന്ന് ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ നിജേഷ്, ശരത്ത്, ഒ.പി രജീഷ്, ജറിൻ സുരേഷ്, സുനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിജേഷ്, ശരത്ത്, ഒ.പി രജീഷ്, സുനീഷ് എന്നിവർ ചേർന്നാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നും പിന്നീട് ജറിൻ സുരേഷിന്റെ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, കേസിൽ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചു. കേസിൽ അറസ്റ്റിലായ നിജേഷ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പുതുച്ചേരി പൊലീസ് വ്യക്തമാക്കി. ജെറിൻ, ശരത്ത് എന്നീ പ്രതികൾ ബാബുവിന്റെ ആക്രമിച്ച സംഘത്തെ രക്ഷപെടാൻ സഹായിച്ചവരാണെന്നും പൊലീസ് കണ്ടെത്തി.
കേസിലെ ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പുതുച്ചേരി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് കേസുമായുള്ള ബന്ധം അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. കേസിൽ പ്രതികളെന്ന് കരുതുന്നവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെ മാഹി പാലത്തിന് അടുത്തുവച്ച് ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഷമേജിനെയും വെട്ടിക്കൊന്നിരുന്നു. രണ്ടുകേസുകളും അന്വേഷിക്കുന്നത് പുതുച്ചേരി പൊലീസാണ്.