ഴിഞ്ഞ നാല് ദിവസങ്ങളിലായി കൊറോണ വൈറസ് കേസുകൾ ഇല്ലാത്തതിനെ തുടർന്ന് പെർത്ത്, പീൽ പ്രദേശങ്ങളിലെ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ അധികൃതർ തീരുമാനിച്ചു. പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കലും 200 പേർക്ക് വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാൻ കഴിയുന്ന തരത്തിലുമാണ് ഇളവുകൾ ലഘൂകരിച്ചത്.

30 പേരെ വരെ വീടുകളിൽ ഒത്തുകൂടാൻ അനുവദിക്കും. കൂടാതെ ഔട്ട്ഡോർ ഇവന്റുകളിൽ 500 പേരെ വരെ അനുവദിച്ചിട്ടുണ്ട്. കഫേകൾ, പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് 75 ശതമാനം ശേഷി തുറക്കാനും 2000 ഡോളർ വരെ ക്യാഷ് ഗ്രാന്റുകൾ ലോക്ക്ഡൗൺ, ഇടക്കാല നിയന്ത്രണങ്ങൾ എന്നിവ ബാധിച്ച ചെറുകിട ബിസിനസുകൾക്ക് ലഭ്യമാക്കുകയും ചെയ്യും.

ജോലിസ്ഥലങ്ങളും പൊതുഗതാഗതവും ഉൾപ്പെടെയുള്ള ഇൻഡോർ പൊതുവേദികളിൽ മാസ്‌ക്കുകൾ നിർബന്ധിതമായി തുടരും, എന്നാൽ ആളുകൾക്ക് ശാരീരികമായി അകലം പാലിക്കാൻ കഴിയുമെങ്കിൽ പുറത്ത് ആവശ്യമില്ല.