ഗ്‌നിപർവതത്തിൽ നിന്നും പുറംതള്ളുന്ന പുക ആകാശത്ത് തങ്ങിനിൽക്കുന്നതുകാരണം ബാലിയിൽ വിമാന ഗതാഗതം താറുമാറായി. ഇതോടെ ഓസ്‌ട്രേലിയൻ നിന്നും അവധിയാഘോഷിക്കാനായി പോയ നിരവധി പേർ പ്രതിസന്ധിയിലായതായി റിപ്പോർട്ട്.

സ്‌കൂൾ അവധിസമയമായതിനാൽ ഓസ്ട്രേലിയയിൽ നിന്നും ഒട്ടേറെ മലയാളി കുടുംബങ്ങൾ അടക്കം പതിനായിരക്കണക്കിനാളുകളാണ് ബാലിയിൽ വിമാനം വൈകുന്നത് മൂലം ഇപ്പോൾ തമ്പടിച്ചിരിക്കുന്നതു.ഇപ്പോൾ സ്‌കൂൾ അവധിസമയമായതിനാൽ വൻതിരക്കുള്ള ഈ സമയത്തെ പുകയുടെ പ്രതിസന്ധി വിമാനക്കന്പനികളെയും അന്പരപ്പിച്ചിരിക്കുകയാണ്.

മാസങ്ങൾക്കു മുൻപേ ടിക്കറ്റുകൾ ബുക്ക് ചെയ്തു അവധി ആഘോഷിക്കുവാൻ ബാലിയിലേക്കു പോകുവാൻ കാത്തിരിക്കുന്ന കുടുംബങ്ങളും, ഇപ്പോൾ അവധി ആഘോഷത്തിനായി ബാലിയിൽ എത്തിപ്പെട്ടവരും ആകാശപുകയിൽ ഭീതിയിലായിരിക്കുകയാണ്. ഈ മേഖലയിൽ പ്രധാനമായും സർവീസ് നടത്തുന്ന പ്രമുഖ വിമാനക്കന്പനികളായ ജെറ്റ് സ്റ്റാർ, വെർജിൻ, ടൈഗർ എന്നിവരുടെ പല വിമാനങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി വളരെ വൈകിയാണ് സർവീസ് നടത്തുന്നത്. പല സർവീസുകളും നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.

യാത്രക്കാർ തങ്ങളുടെ യാത്രക്കുമുന്പായി യാത്രാസമയം ഉറപ്പുവരുത്തണമെന്നും, മാറ്റങ്ങൾ അപ്പപ്പോൾ എസ്.എം.എസ്. മെസ്സേജ് വഴി യാത്രികരെ അറിയിക്കുമെന്നുമാണ് ഈ വിമാനക്കമ്പനികൾ അറിയിച്ചിരിക്കുന്നത്.