- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്ത് പീൽ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ലോക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ തീരും; മാസ്ക് ഉപയോഗം അടക്കമുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരും
പെർത്തിലെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് വിക്ടോറിയയിലേക്ക് യാത്ര ചെയ്തയാൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പെർത്ത് പിൽ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മൂന്ന് ദിവസത്തെ ലോക്ഡൗൺ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. എന്നാൽ മാസ്കുകളുടെ ഉപയോഗം ഉൾപ്പൈ ചില COVID-19 നിയന്ത്രണങ്ങൾ ഈ ആഴ്ചയുടെ അവസാനം വരെ നിലനിൽക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഓസ്ട്രേലിയയിൽ കമ്മ്യൂണിറ്റി കേസുകൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്നുള്ളച് ഏറെ പ്രതീക്ഷ നല്കുന്നു.
ആളുകൾക്ക് വീട് വിട്ട് ജോലിയിലേക്ക് മടങ്ങാനും സാധാരണപോലെ സ്കൂളുകൾ തുറക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിലും മുതിർന്നവർക്ക് ഫെയ്സ് മാസ്ക് ധരിക്കേണ്ടത് ഉൾപ്പെടെ ചില ഇടക്കാല നിയന്ത്രണങ്ങൾ അടുത്ത നാല് ദിവസത്തേക്ക് തുടരും.വിദ്യാർത്ഥികൾക്ക് മാസ്കുകൾ നിർബന്ധമാകില്ല, പക്ഷേ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവ ധരിക്കേണ്ടതുണ്ട്.
പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ ജീവനക്കാർ മാസ്ക് ധരിക്കേണ്ടതുണ്ട്.
ഇൻഡോർ ഫിറ്റ്നസ് വേദികൾ, നൈറ്റ്ക്ലബ്ബുകൾ, കാസിനോ എന്നിവ അടച്ചിരിക്കുമെങ്കിലും,റസ്റ്റോറന്റുകൾ, പബ്ബുകൾ, കഫേകൾ എന്നിവയുൾപ്പെടെ മറ്റെല്ലാ ഷോപ്പുകളും വീണ്ടും തുറക്കും.