- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെർത്തിൽ വാടക കുത്തനെ ഇടിയുന്നു; രാജ്യമെമ്പാടും വാടകയ്ക്ക് ആളില്ലാതെ കിടക്കുന്നത് 81, 401 പ്രോപ്പർട്ടികൾ; വേക്കൻസി റേറ്റിൽ അമിത വർധനയെന്ന് റിപ്പോർട്ട്
പെർത്ത്: രാജ്യമെമ്പാടും വാടക വീടുകളുടെ ലഭ്യത കുത്തനെ വർധിച്ചതായി റിപ്പോർട്ടുകൾ. 2015 അവസാന മാസങ്ങളിൽ വാടകയ്ക്ക് ഇട്ടിരിക്കുന്ന പ്രോപ്പർട്ടികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടകയ്ക്ക് ആളെക്കിട്ടാതെ രാജ്യമെമ്പാടും 81,401 പ്രോപ്പർട്ടികളാണ് നിലവിലുള്ളത്. പെർത്തിലും ഡാർവിനിലും ആണ് ഇത്തരത്തിൽ വീടുകളും പ്രോപ
പെർത്ത്: രാജ്യമെമ്പാടും വാടക വീടുകളുടെ ലഭ്യത കുത്തനെ വർധിച്ചതായി റിപ്പോർട്ടുകൾ. 2015 അവസാന മാസങ്ങളിൽ വാടകയ്ക്ക് ഇട്ടിരിക്കുന്ന പ്രോപ്പർട്ടികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാടകയ്ക്ക് ആളെക്കിട്ടാതെ രാജ്യമെമ്പാടും 81,401 പ്രോപ്പർട്ടികളാണ് നിലവിലുള്ളത്.
പെർത്തിലും ഡാർവിനിലും ആണ് ഇത്തരത്തിൽ വീടുകളും പ്രോപ്പർട്ടികളും ഒഴിഞ്ഞു കിടക്കുന്നത്. ദേശീയ വേക്കൻസി റേറ്റ് 2.7 ശതമാനം ഉയർന്നതോടെ വാടകയ്ക്ക് പ്രോപ്പർട്ടി ലഭിക്കുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായി തീർന്നിരിക്കുകയാണ്. സപ്ലൈയിലും ഡിമാൻഡിലും വന്നിരിക്കുന്ന മാറ്റങ്ങളും മറ്റുമാണ് ഇത്തരത്തിൽ വാടകയ്ക്ക് നൽകാൻ ഇട്ടിരിക്കുന്ന വീടുകളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായിരിക്കുന്നതെന്ന് എസ്‌ക്യൂഎം റിസർച്ച് എംഡി ലൂയിസ് ക്രിസ്റ്റഫർ വ്യക്തമാക്കുന്നു. ഡിസംബറിലാണ് സാധാരണ വാടകവീടുകളുടെ എണ്ണം വർധിക്കുന്ന സമയം. എന്നാൽ ഹോബാർട്ടിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ വേക്കൻസി റേറ്റ് 1.1 ശതമാനം മാത്രമാണ്. എല്ലാ സിറ്റികളിലും നവംബറിലും ഡിസംബറിലും വേക്കൻസി റേറ്റ് സാധാരണ ഉയരാറുണ്ട്.
നിലവിൽ ഡാർവിനിലാണ് വേക്കൻസി റേറ്റ് ഏറ്റവും കൂടിയത്. 4.2. 4.1 ശതമാനവുമായി പെർത്ത് തൊട്ടുമുന്നിലുണ്ട്. ബ്രിസ്‌ബേനിൽ 2.9 ശതമാനവും മെൽബണിൽ 2.8 ശതമാനവും സിഡ്‌നി അഡ്‌ലൈഡ് എന്നിവിടങ്ങളിൽ 2.1 ശതമാനവുമാണ് വേക്കൻസി റേറ്റ്.
തലസ്ഥാന നഗരികളിൽ വീടുകൾക്ക് ഒരു ആഴ്ചയിലെ വാടക ശരാശരി 541 ഡോളറും യൂണിറ്റുകൾക്ക് 427 ഡോളറുമാണ്. കഴിഞ്ഞ വർഷത്തേതിലും 2.4 ശതമാനമാണിത്. അതേസമയം ഡാർവിനിൽ വീടുകൾക്ക് വാടക 12.3 ശതമാനവും യൂണിറ്റുകൾക്ക് 11.2 ശതമാനവും ഇടിയുകയായിരുന്നു. പെർത്തിൽ വീടുകളുടെ വാടകയിൽ 9.6 ശതമാനവും യൂണിറ്റുകൾക്ക് 9.7 ശതമാനവും ഇടിവുണ്ടായി.
വേക്കൻസി റേറ്റ് കുറവുള്ള മെൽബണിലാണ് വാടകയ്ക്ക് ആളില്ലാതെ ഏറ്റവും കൂടുതൽ പ്രോപ്പർട്ടികൾ കിടക്കുന്നത്. 13,521. ബ്രിസ്‌ബേനിൽ 9202ഉം പെർത്തിൽ 8236ഉം അഡ്‌ലൈഡിൽ 3534 ഉം ഡാർവിനിൽ 1175 ഉം ആണ് ഒഴിഞ്ഞ പ്രോപ്പർട്ടികളുടെ എണ്ണം.