- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
റോഡ് അപകടങ്ങൾ വർധിച്ചു; പെർത്തിൽ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 100 കിലോമീറ്ററാക്കി കുറച്ചു
പെർത്ത്: റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ പെർത്തിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് കുറച്ചു കൊണ്ട് റോഡ് സേഫ്റ്റി മിനിസ്റ്റർ മിഷേൽ റോബർട്ട്‌സ് ഉത്തരവായി. പെർത്തിലെ റോഡുകളിൽ മണിക്കൂറിൽ 110 കിലോമീറ്ററായിരുന്നു സ്പീഡ് ലിമിറ്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ പെർത്തിലെ വടക്കൻ മേഖലയിലെ ഒരു റോഡിൽ കുറഞ്ഞ നാളിനുള്ളിൽ ആറു പേരുടെ ജീവൻ പൊലിഞ്ഞത് സ്പീഡ് ലിമിറ്റ് കുറച്ചുകൊണ്ട് ഉത്തരവിടാൻ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നു. അപകട മരണങ്ങൾ വർധിച്ചതോടെ ഇക്കാര്യത്തിൽ സുരക്ഷാ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. റോഡ് സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 100 കിലോമീറ്ററായി കുറയ്ക്കുകയായിരുന്നു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു നിർദേശങ്ങൾ കൂടി നടപ്പാക്കാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കുക, സിഗ്നലുകൾ കൂടുതൽ സ്ഥാപിക്കുക, അധികമായി ഓവർടേക്കിങ് ലെയ്‌നുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും ഉടൻ തന്നെ നടപ്പാക്കും.
പെർത്ത്: റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ പെർത്തിലെ റോഡുകളിൽ സ്പീഡ് ലിമിറ്റ് കുറച്ചു കൊണ്ട് റോഡ് സേഫ്റ്റി മിനിസ്റ്റർ മിഷേൽ റോബർട്ട്‌സ് ഉത്തരവായി. പെർത്തിലെ റോഡുകളിൽ മണിക്കൂറിൽ 110 കിലോമീറ്ററായിരുന്നു സ്പീഡ് ലിമിറ്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ പെർത്തിലെ വടക്കൻ മേഖലയിലെ ഒരു റോഡിൽ കുറഞ്ഞ നാളിനുള്ളിൽ ആറു പേരുടെ ജീവൻ പൊലിഞ്ഞത് സ്പീഡ് ലിമിറ്റ് കുറച്ചുകൊണ്ട് ഉത്തരവിടാൻ അധികൃതരെ പ്രേരിപ്പിക്കുകയായിരുന്നു.
അപകട മരണങ്ങൾ വർധിച്ചതോടെ ഇക്കാര്യത്തിൽ സുരക്ഷാ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. റോഡ് സുരക്ഷാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 100 കിലോമീറ്ററായി കുറയ്ക്കുകയായിരുന്നു.
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു നിർദേശങ്ങൾ കൂടി നടപ്പാക്കാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് പട്രോളിങ് ശക്തമാക്കുക, സിഗ്നലുകൾ കൂടുതൽ സ്ഥാപിക്കുക, അധികമായി ഓവർടേക്കിങ് ലെയ്‌നുകൾ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും ഉടൻ തന്നെ നടപ്പാക്കും.