പെർത്ത്: നമുക്കൊരുമിച്ച് ഒരു ദേവാലയം നിർമ്മിക്കാം എന്ന സന്ദേശത്തോടു കൂടി പെർത്ത് സീറോ മലബാർ സമൂഹം നടത്തിയ സർഗസന്ധ്യ, സെർബിയന്മിൺ കമ്മ്യൂണിറ്റി ഹാളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി പത്തു വരെ അരങ്ങേറി. 1200 അധികം വിശ്വാസികൾ ഏക മനസോടെ പങ്കെടുത്ത  പരിപാടിയുടെ എല്ലാ ടിക്കറ്റും 45 ദിവസം മുൻപേ വിറ്റു 
പോയിരുന്നു. വിവിധ പ്രാർത്ഥന ഗ്രുപ്പുകൾ, മാതൃവേദി, യൂത്ത് എന്നിവർ നടത്തിയ ഫ്യൂഷൻ ഡാൻസ്, ലൈവ് ബാൻഡ് എന്നിവ അതീവ ഹൃദ്യമായി.

സമ്മേളനത്തിന്റെ വിശിഷ്ടാതിഥി ആയതു കേരളത്തിൽ നിന്നും എത്തിയ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര ആണ്. ഇടവക വികാരി ഫാ, അനീഷ് പൊന്നെടുത്തുകല്ലേൽ, ഫാ. തോമസ് മാൻകുതിൻ നിലവിളക്കു കൊളുത്തി പ്രോഗ്രം ഉത്ഘാടനം ചെയ്തു പ്രോഗ്രാം കൺവീനിയമാർ ആയ അഗസ്റ്റിൻ ജോസ്, ജെയ്‌സൺ തെക്കേമുറി, റെജി പുല്ലാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സർഗസന്ധ്യയുടെ മുഖ്യ ആകർഷക ഇനം സാമൂഹിക നാടകമായ 'ഒരു മഴ പെയ്‌തെങ്കിൽ'എന്ന നാടകമായിരുന്നു. നാടക രചന നിർവഹിച്ചതു യുവ എഴുത്തുകാരൻ ടെന്നി ജെയിംസ് ആലുക്കയാണ്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന നാടകത്തിന്റെ ഓരോ നിമിഷവും കാണികൾ ഇമ വെട്ടാതെ കണ്ടിരുന്നു. പെർത്തിൽ ആദ്യമായി മൂന്ന് സ്റ്റേജിയിലായി അവതരിപ്പിച്ച ഈ നാടകം ഒട്ടേറെ സമകാലീന സംഭവത്തെ നാടൻ തനിമയോടെ അവതരിപ്പിച്ചു.

രംഗാവതരണം കൊണ്ടും കലാ ചാരുത കൊണ്ടും കാണികളുടെ കൈ അടി വീണ്ടും ഏറ്റു വാങ്ങി. നാടകന്ത്യത്തിൽ മഴയെ സ്റ്റേജിൽ നേരിട്ട് പെയ്തിറക്കിയ കലാ വിരുത് കണ്ടു കാണികൾ രോമാഞ്ചം അണിഞ്ഞു. കുട്ടികൾ മുതൽ മുതിർന്നവർ വരെ തുടക്കം മുതൽ ഒടുക്കം വരെ ശ്വാസം അടക്കി പിടിച്ചു കണ്ടിരുന്ന നാടകത്തിന്റെ സംവിധായകർ ആയ ബോബി ജോസഫും തോമസ് ഡാനിയേലും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

പെർത്തിൽ തന്നെ ഉള്ള 30 ഓളം കലാകാരന്മാർ മാറ്റുരച്ച നാടകം അഭിനയ ചാരുത കൊണ്ടും സംവിധാന മികവ് കൊണ്ടും കാണികളുടെ മനസ്സിൽ കലാ കാലം തങ്ങി നിൽക്കുന്നതായി മാറി. ടിക്കറ്റ് വില്പനക്ക് ഇടവകയിലെ പ്രാർത്ഥന യൂനിറ്റ് ലീഡേഴ്സും പാരിഷ് കൗൺസിൽ മെംബേർമാരും മുൻനിരയിൽ ഉണ്ടായിരിന്നു. പരിപാടി വവൻ വിജയമാക്കിയ പെർത്തിലെ വിശ്വാസ സമൂഹത്തിനു ഇടവക വികാരി ഫാ അനീഷ് പ്രത്യേകം നന്ദി രേഖപ്പെടുത്തി.