- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമ: പെറുവിലെ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. പെറു നഗരത്തിൽ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ' ചെകുത്താൻ വളവ്' എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 36 മൃതദേഹങ്ങൾ പുറത്തെടുത്തതായും 12 മൃതദേഹങ്ങൾ കൂടി ബസിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഏകദേശം 57 പേർ അപകട സമയത്ത് ബസിനുള്ളിലുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് അപകടം നടന്നത്.
ലിമ: പെറുവിലെ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം 48 ആയി. പെറു നഗരത്തിൽ നിന്ന് ഏറെ മാറിയുള്ള ബീച്ചിന് സമീപത്തുകൂടി കടന്നു പോകുന്ന വീതി കുറഞ്ഞ റോഡിലെ ' ചെകുത്താൻ വളവ്' എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
36 മൃതദേഹങ്ങൾ പുറത്തെടുത്തതായും 12 മൃതദേഹങ്ങൾ കൂടി ബസിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഏകദേശം 57 പേർ അപകട സമയത്ത് ബസിനുള്ളിലുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റർ സ്ഥലത്തെത്തിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് അപകടം നടന്നത്.
Next Story