ലിമ: പെറുവിയൻ പ്രസിഡന്റ് പെഡ്രോ പാബ്ലോ കുസിൻസ്‌കിക്കെതിരെ ഇംപീച്ച്‌മെന്റ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് എംപിമാർ തുടക്കം കുറിച്ചത്. ബ്രസീലിയൻ നിർമ്മാണ കന്പനിയായ ഓഡ്‌ബ്രെറ്റിമായുള്ള സാന്പത്തിക ഇടപാടിലാണ് കുസിൻസ്‌കി അഴിമതി ആരോപണം നേരിടുന്നത്.

ഭൂരിഭാഗം കക്ഷികളും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിച്ചിരിക്കുകയാണ്. അതേസമയം രാജിവയ്ക്കാൻ തയാറല്ലെന്നാണ് കുസിൻസ്‌കിയുടെ നിലപാട്. താൻ പെറുവിൽ ഉണ്ട്. രാജ്യം വിട്ട് എങ്ങും ഓടി പോകുന്നില്ല. അഴിമതി ആരോപണം സംബന്ധിച്ച് വിശദീകരണം നൽകാൻ തനിക്കു കടമയുണ്ടെന്നും കുസിൻസികി പറഞ്ഞു.