- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിള്ളയ്ക്ക് സമുദായ നേതാവായി മന്ത്രിയും എംഎൽഎയുമാകാം; പിന്നെന്തുകൊണ്ട് വിശ്വനാഥന് കഴിയില്ല? എൻഎസ്എസിലെ രാജിക്ക് കാരണം ഇരട്ടനീതിയെന്ന് സമസ്ത നായർ സമാജം നേതാവ് പെരുമറ്റം രാധാകൃഷ്ണൻ മറുനാടനോട്
ആലപ്പുഴ: കേരളത്തിൽ നായർ സമുദായം ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെന്ന് സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ മറുനാടനോട്. എന്നിട്ടും നായർ സമുദായത്തെ യു ഡി എഫിന്റെ തൊഴുത്തിൽ തന്നെ കെട്ടാൻ സുകുമാരൻ നായർ പിന്നാലെ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണപിള്ള യു ഡി എഫ് വിട്ടതോടെ പ്രതിനിധി നഷ്ടപ്പെട്ട വേവലാതിയിലാണ് സുകുമാരൻ നായർ. കേരളത്തിലെ നായന്മാരുടെ മൊത്ത കച്ചവടക്കാരൻ എന്നറിയപ്പെടുന്ന സുകുമാരൻ നായർ ഇന്നലെയും കോടതിയിൽ പോയിരുന്നു. നായർ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാർ കാട്ടിയ നെറികേടിനെതിരെ വിധി നേടാനായിരുന്നു യാത്ര. സെറ്റും നെറ്റും നേടാൻ നായർ വിദ്യാർത്ഥികൾക്ക് 48 മാർക്ക് നിർബന്ധം. എന്നാൽ മന്ത്രിമാരുടെയും ഇതര സമുദായങ്ങളിലേയും വിദ്യാർത്ഥികൾക്ക് 45 മതി. ഇതര സമുദായങ്ങളിൽനിന്നുള്ള കുട്ടികൾ 1000 രൂപ വിദ്യാഭ്യാസ ആനുകൂല്യം വാങ്ങുമ്പോൾ നായർ വിദ്യാർത്ഥികൾക്ക് കിട്ടുന്നത് 100 രൂപമാത്രം. സർക്കാരിനെ പ്രീണിപ്പിച്ചും തലോടിയും സ്വന്തം താല്പര്യങ്ങൾ
ആലപ്പുഴ: കേരളത്തിൽ നായർ സമുദായം ഏറ്റവും കൂടുതൽ പീഡനം അനുഭവിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെന്ന് സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണൻ മറുനാടനോട്. എന്നിട്ടും നായർ സമുദായത്തെ യു ഡി എഫിന്റെ തൊഴുത്തിൽ തന്നെ കെട്ടാൻ സുകുമാരൻ നായർ പിന്നാലെ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപിള്ള യു ഡി എഫ് വിട്ടതോടെ പ്രതിനിധി നഷ്ടപ്പെട്ട വേവലാതിയിലാണ് സുകുമാരൻ നായർ. കേരളത്തിലെ നായന്മാരുടെ മൊത്ത കച്ചവടക്കാരൻ എന്നറിയപ്പെടുന്ന സുകുമാരൻ നായർ ഇന്നലെയും കോടതിയിൽ പോയിരുന്നു. നായർ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സർക്കാർ കാട്ടിയ നെറികേടിനെതിരെ വിധി നേടാനായിരുന്നു യാത്ര. സെറ്റും നെറ്റും നേടാൻ നായർ വിദ്യാർത്ഥികൾക്ക് 48 മാർക്ക് നിർബന്ധം. എന്നാൽ മന്ത്രിമാരുടെയും ഇതര സമുദായങ്ങളിലേയും വിദ്യാർത്ഥികൾക്ക് 45 മതി. ഇതര സമുദായങ്ങളിൽനിന്നുള്ള കുട്ടികൾ 1000 രൂപ വിദ്യാഭ്യാസ ആനുകൂല്യം വാങ്ങുമ്പോൾ നായർ വിദ്യാർത്ഥികൾക്ക് കിട്ടുന്നത് 100 രൂപമാത്രം.
സർക്കാരിനെ പ്രീണിപ്പിച്ചും തലോടിയും സ്വന്തം താല്പര്യങ്ങൾക്കായി സംഘടനയെ നയിക്കുന്നവർ സമുദായത്തിന് നേടിക്കൊടുത്തത് വട്ടം പൂജ്യമാണ്. എന്നിട്ടും ഈ വലിയനായൻ കാര്യങ്ങൾ മനസിലാക്കാത്തതാണ് ഗതിക്കേട്. നായർ സമുദായംഗങ്ങളായി രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ് എന്നിവരെക്കൊ യു ഡി എഫിലുണ്ടെങ്കിലും ഇവരെല്ലാം കൂലി തൊഴിലാളികൾ മാത്രമാണ്.നായന്മാർക്കായി മുന്നോക്ക സമുദായ കോർപ്പറേഷൻ ഉണ്ടാക്കി. പത്തു ചില്ലിക്കാശ് കോർപ്പറേഷന് നൽകിയില്ല. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയിൽ വാഴ്‌ത്തിയതല്ലാതെ എന്ത് പുണ്യമാണ് സുമദായത്തിന് സർക്കാർ ചെയ്തത്. പിന്നീട് സുമദായത്തെ സമൂഹമദ്ധ്യത്തിൽ അപമാനിച്ചു. സരിത എന്ന നായർ പേരുപറയാത്ത ഏത് ഏമാന്മാരാണ് യു ഡി എഫിലുള്ളത്.
തിരുവഞ്ചൂരും, രമേശ് ചെന്നിത്തലയും പി സി വിഷ്ണുനാഥും ഈ സ്ത്രീയുടെ പ്രഹരമേറ്റ് അപമാനിതരായ നായന്മാരാണ്. ഇവർക്ക് ഈ സമുദായത്തിൽ എന്ത് വിലയാണ് ലഭിക്കുക. ഇത്രയും കളങ്കപ്പെട്ടിട്ടും സമുദായത്തിന് ചീത്തപേരുണ്ടായിട്ടും ഈക്കൂട്ടരെ വിളിച്ചൊന്നു സംസാരിക്കാൻ പോലും സുകുമാരൻനായർ തയ്യാറായില്ല. മാത്രമല്ല നായന്മാരിൽതന്നെ ഇരട്ടനീതി നടപ്പിലാക്കുന്ന ആളാണ് സുകുമാരൻ നായർ.
കേരള കോൺ്ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ള കാലങ്ങളായി എൻ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ പ്രസിഡന്റാണ്. ഇയ്യാൾ പതിറ്റാണ്ടായി കൈയാളുന്ന ഈ പദവി തിരിച്ചെടുപ്പിക്കാനോ രാജിവെപ്പിക്കാനോ സുകുമാരൻ നായർ തയ്യാറായിട്ടില്ല. മറിച്ച് കോൺഗ്രസിന്റെ സാദ്ധ്യതാ പട്ടികയിൽ മാത്രം കടന്നുക്കൂടിയിട്ടുള്ള വിശ്വനാഥപിള്ളയെ എൻ എസ് എസ് ട്രഷറർ സ്ഥാനം രാജിവെപ്പിച്ചു. ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് സ്ഥാനവും ഒഴിപ്പിച്ചു. ഇതിനായി സുകുമാരൻ നായർ വിശദീകരണം നൽകിയിട്ടുള്ളത് രാഷ്ട്രീയ പദവി കൈവരുമ്പോൾ സംഘടനാ ഭാരവാഹിത്വം രാജിവെക്കണമെന്നാണെന്നാണ്.
എന്നാൽ വിശ്വനാഥപിള്ള ആദ്യമായി രാഷ്ട്രീയ ഭാരവാഹിത്വം നേടുന്ന ആളല്ല. നേരത്തെ കെ പി സി സി സംസ്ഥാന നിർവ്വാഹക സമിതി അംഗമായിരുന്നു. കൈയാലപുറത്തെ തേങ്ങയുടെ അവസ്ഥയാണ് കോൺഗ്രസിലെ സീറ്റ്. ഈ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ നടത്തേണ്ട ആവശ്യംതന്നെയില്ല. ചെങ്ങന്നൂരിൽ വിശ്വനാഥപിള്ളയ്ക്ക് സീറ്റ് ആവശ്യപ്പെട്ട സുകുമാരൻ നായർ ഉമ്മചാണ്ടിയുടെ ശാസനയ്ക്ക് വഴങ്ങി ഏതെങ്കിലും സീറ്റെന്ന തരത്തിലേക്ക് എത്തുകയായിരുന്നു. നായരായ വിഷ്ണുനാഥ് സുമദായത്തിന് വേണ്ടി ഒന്നു ചെയ്തില്ലെന്ന് പറയുമ്പോഴും അതേ വിഷ്ണുനാഥിനെ ചുമയ്‌ക്കേണ്ട ഗതിക്കേടും സുകുമാരൻ നായർക്ക് വന്നവീഴുകയാണ്.
എന്തൊക്കെ ആയാലും യു ഡി എഫിൽ അപൂർവ്വ മുന്നണിയായി തുടരാനാണ് എൻ എസ് എസ് എപ്പോഴും ആഗ്രഹിക്കുന്നത്. എങ്കിൽ മാത്രമെ സുകുമാരൻ നായരുടെ കോർപ്പറേറ്റ് കമ്പനിക്ക് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളു. ഉന്നത വ്യാപാരം ചെയ്ത് ലാഭം കൊയ്യുന്ന ഈ കമ്പനിയിൽ മറ്റാർക്കും പ്രവേശനവും ഇല്ലെന്നുള്ളതും ഏറെ രസകരമാണെന്നും മറുനാടനോട് പെരുമറ്റം പറഞ്ഞു.