- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ പരിശോധനയ്ക്ക് പ്രതികളുമായെത്തിയപ്പോൾ പാഞ്ഞെത്തിയത് വെടിയേറ്റ ആദിൽഷായുടെ സുഹൃത്ത്; എസ് ഐയുടെ കൈ തല്ലിയൊടിക്കാനും ശ്രമം; പെരുമ്പാവൂരിലെ വെടിവയ്‌പ്പ് കേസിൽ പ്രതികളെ ആക്രമിച്ചത് പോഞ്ഞാശേരിക്കാൻ റിൻഷാദ്; അക്രമിയുടെ കാറിൽ ബ്രൗൺഷുഗറും ഹാഷീഷും
പെരുമ്പാവൂർ: വെടിവയ്‌പ്പ് കേസ്സിൽ ട്വസ്റ്റ്. പ്രതികളുമായി മെഡിക്കൽ പരിശോധനയ്‌ക്കെത്തിയ പെരുമ്പാവൂർ എസ് ഐയ്ക്ക് മർദ്ദനമേറ്റു.
പ്രതികകളെ ആക്രമിക്കാനും ശ്രമം. വെടിയേറ്റ ആദിൽഷായുടെ സുഹൃത്ത് പോഞ്ഞാശേരി സ്വദേശി റിൻഷാദിനെതിരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറിൽ നിന്നും ബ്രൗൺഷുഗറും ഹാഷീഷും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു
ഇന്നലെ വൈകിട്ട് 4 മണിയോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അറസ്റ്റിലായ 5 പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി എത്തിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. രണ്ട് പൊലീസുകാരാണ് പ്രതികളെ ആശുപത്രിയിൽ എത്തിച്ചത്.മെഡിക്കൽ പരിശോധനയ്ക്കായി വാഹനത്തിൽ നിന്നും പ്രതികളെ ഇറക്കിയതോടെ കാറിൽ എത്തിയ റിൻഷാദ്് ഇവരെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുകയും ആക്രമിക്കാൻ മുതിരുകയുമായിരുന്നു.
പൊലീസുകാർ തടഞ്ഞപ്പോൾ ഇവർക്കുനേരയായി റിൻഷാദിന്റെ പരാക്രമം.തുടർന്ന് പൊലീസുകാർ വിവരം സ്റ്റേഷനിൽ അറിയിച്ചു.ഇതെത്തുടർന്ന് എസ് ഐ റിൻസ് എം തോമസ്സും ഏതാനും പൊലീസുകാരും കൂടി ഉടൻ ആശുപത്രിയിലെത്തി.തുടർന്ന് റിൻഷാദിനെ കസ്റ്റഡിയിൽ എടുക്കാനായി പൊലീസ് സംഘത്തിന്റെ നീക്കം. ഇതോടെ ഇയാൾ കൂടുതൽ അക്രമകാരിയായി. ബലപ്രയോഗത്തിനിയിയിൽ റിൻഷാദ് എസ് ഐയുടെ കൈയിൽപ്പിടിച്ച് തിരിച്ചൊടിക്കാൻ ശ്രമിച്ചു. പിന്നാലെ കൊല്ലുമെന്ന ഭീഷിണിയും.
അൽപ്പനേരത്തെ ബലപ്രയോഗത്തിന് ശേഷം ഇയാളെ പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. തുടർന്ന് കാറ് വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യ അറയിൽ നിന്നും ഹാഷും ക്രസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നും പൊലീസ് കണ്ടെടുത്തത്. ഇതെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്നുകടത്തുമായി റിൻഷാദിന് നേരത്തെമുതൽ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.വല്ലത്തുനിന്നും ഗൾഫിലേയ്ക്ക് പോയ യുവാവിന്റെ കൈയിൽ ബീഫിൽ ഒളിപ്പിച്ച് കഞ്ചാവ് കൊടുത്തയച്ചത് ഇയാളാന്നെന്നും നേരത്തെ ഗൾഫിലായിരുന്ന സമയത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഗൾഫിൽ എത്തിയ അവസരത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കണ്ടെടുക്കയും യുവാവ് ജയിലാവുകയും ചെയ്തിരുന്നു.സ്‌കൂൾ കൂട്ടികൾക്കുൾപ്പെടെ മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നതായും ഇത് സംബന്ധച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.