പെരുമ്പാവൂർ; മുൻ വൈരാഗ്യത്തെ ത്തുടർന്ന് യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി 10.30 -തോടടുത്ത് കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കീഴില്ലത്താണ് സംഭവം.

വട്ടപ്പറമ്പൻ സാജുവിന്റെ മകൻ അൻസിൽ (28)ആണ് കൊല്ലപ്പെട്ടത്. ശരീരത്ത് പലഭാഗത്തും വെട്ടേറ്റിട്ടുണ്ട്. വീട്ടിൽ നിന്നും 75 മീറ്ററോളം അകലെ കനാൽ ബണ്ട് റോഡിലാണ് മൃതദ്ദേഹം കാണപ്പെട്ടത്. പെട്രോൾ പമ്പിൽ വച്ച് അൻസിലും മറ്റുചിലരും തമ്മിൽ കശപിശ ഉണ്ടായെന്നും ഇതിന്റെ വൈരാഗ്യത്തിൽ ഈ സംഭവത്തിൽ ഉൾപ്പെട്ടവരാവാം കൊല നടത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമീമ്ക നിഗമനം.

വീടിന് സമീപം പതിയിരുന്ന ആക്രമികൾ തലങ്ങും വിലങ്ങും അൻസിലിനെ വെട്ടിവീഴ്‌ത്തുകയായിരുന്നെന്നും സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കുറപ്പംപടി പൊലീസ് അറിയിച്ചു. ഫോൺ വന്നപ്പോൾ പുറത്തേയ്ക്കിറങ്ങിയ അൻസിലിനെ ഏറെ നേരെ കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.

അൻസിൽ പഴയവാഹനങ്ങൾ വാങ്ങി വിൽപ്പന നടത്തിവന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.സംഭവം നാട്ടുകാരെ അക്ഷരാർത്ഥിത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.