- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം ഭാഗത്തു നിന്നെത്തിയ കാർ ബൈക്കിൽ ഇടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ചു; കാർ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും അപകടകാരണമായി; വീട്ടുക്കാർക്കൊപ്പം ഓണം ആഘോഷിച്ച് ബുള്ളറ്റിൽ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന കെ എസ് ഇ ബി ക്യാഷ്യറുടെ ജീവൻ എടുത്തതും റാഷ് ഡ്രൈവിങ്; പെരുമ്പാവൂരിലെ ഡാനി ജോസിന്റെ മരണം വേദനയാകുമ്പോൾ
പെരുമ്പാവൂർ: വീട്ടുകാർക്കൊപ്പം ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ വൈദ്യുതവകുപ്പ് ജീവനക്കാരൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ വില്ലനാകുന്നതും അർദ്ധരാത്രിയിലെ അമിത വേഗത.
പാമ്പാടി കെ എസ് ബി ഓഫീസിലെ ക്യാഷ്യർ കോട്ടയം സൗത്ത് പാമ്പാടി വെട്ടിക്കാട്ട് ഡാനി ജോസ്സാ(33)ണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10.50-തോടെ പെരുമ്പാവൂർ-കാലടി പാതയിലെ കാരിക്കോട് വച്ച് ഡാനി സഞ്ചരിച്ചിരുന്ന ബൂള്ളറ്റിൽ എതിരെ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം.
ഡാനിയുടെ സ്വന്തം വീട് പാലക്കാട് ഒറ്റപ്പാലം പനമണ്ണയിലാണ്. സമീപപ്രദേശമായ ചെരളശേരിയിലാണ് ഭാര്യവീട്. ഓണം ആഘോഷിക്കാൻ വീട്ടിലെത്തിയ ശേഷം വൈകിട്ട് കോട്ടയത്തേയ്ക്ക് മടങ്ങിവരവെയാണ് ദുരന്തം ജീവനെടുത്തത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. പാമ്പാടി കെ എസ് ഇ ബി ക്വാർട്ടേഴ്സിലാണ് താമസിച്ചുവന്നിരുന്നത്. പെരുമ്പാവൂർ പൊലീസ് മേൽനടപടി സ്വീകരിച്ചുവരുന്നു.
കോതമംഗലം ഭാഗത്തു നിന്നെത്തിയ കാർ ബൈക്കിൽ ഇടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ചെന്നും പ്രാഥമീകാന്വേഷണത്തിൽ കാർ ഡ്രൈവറുടെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്നാണ വ്യക്തമായിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.