പെരുമ്പാവൂർ: മകൻ പർദ്ദ ചോദിച്ചത് കൂട്ടുകാരെ കളിപ്പിക്കാനെന്ന പേരിൽ. ഇത് പ്രശ്‌നമാവുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും അവൻ പിന്മാറാൻ തയ്യാറായില്ല. നിർബന്ധത്തിന് വഴങ്ങി കറുത്ത പർദ്ദ നൽകി. മകൻ പൊലീസ് സ്‌റ്റേഷനിലാണന്നറിയുന്നത് സമീപത്ത് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ. പർദ്ദ ധരിച്ച് കാമുകിയെ കാണാൻ പോകുന്നതിനിടെ പ്ലസ്് ടു വിദ്യാർത്ഥിയായ മകൻ നാട്ടുകാരുടെ പിടിയിലായ സംഭവത്തിൽ മാതാവ് പൊലീസിന് നൽകിയ വിശദീകരണം ഇതാണ്.

കഴിഞ്ഞ ദിവസം പോഞ്ഞാശേരിയിലായിരുന്നു സംഭവം. വിദ്യാർത്ഥിയുടെ വിവരക്കേടെന്ന് തിരിച്ചറിഞ്ഞ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. മാതാവിനെയും വിദ്യാർത്ഥിയെയും കാര്യത്തിന്റെ ഗൗരവം പറഞ്ഞുമനസ്സിലാക്കിയെന്നും ആവശ്യമായ ബോവൽക്കരണം നടത്തി മടക്കി അയക്കുതയായിരുന്നെന്നാണ് പെരുമ്പാവൂർ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. പട്ടിപ്പാറയിൽ നിന്നുള്ള 17 കാരൻ കാമുകനാണ് മാതാപിതാക്കൾ വീട്ടിൽ ഇല്ലെന്ന് സന്ദേശമയച്ച കാമുകിയെ കാണാൻ പർദ്ദയണിഞ്ഞ് കൂട്ടുകാരന്റെ ബൈക്കിൽ യാത്രതിരിച്ചത്. അയൽവാസിയായ വീട്ടമ്മ പരിചയമില്ലാത്ത സ്ത്രീയെക്കണ്ട്് കുശലാന്വേഷണത്തിന് എത്തിയതാണ് പുലിവാലായത്.

വേഷം ധരിച്ചെങ്കിലും ശബ്ദത്തിൽ മാറ്റം വരുത്താൻ കാമുകൻ മറന്നുപോയതോടെ കാര്യം കൈയിൽ നിന്നും പോവുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിയ കാമുകൻ ആ സമയം റോഡിലൂടെ വന്ന മറ്റൊരു സുഹൃത്തിന്റെ ബൈക്കിൽ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ സൂചന നൽകിയതിനെത്തുടർന്ന് പോഞ്ഞാശ്ശേരിയിൽ കാത്തുനിന്നവർ ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പർദ്ദാക്കാരനെ തടഞ്ഞുവച്ചു.പർദ്ദയിട്ടെത്തുന്ന സംഘം കുട്ടികളെതട്ടിക്കൊണ്ടു പോകുന്ന തായുള്ള സോഷ്യൽ മീഡിയ പ്രചാരണമായിരുന്നു നാട്ടുകാർ ജാഗരൂകരാവാൻ പ്രധാന കാരണം.

സംഭവത്തിന്റെ നിജസ്ഥിതി ഏറെക്കുറെ വ്യക്തമായ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.അടുത്തിടെ പുത്തൻകുരിശിനടുത്ത് ഐനാമുകളിൽ 15 കാരിയായ കാമുകിയിൽ നിന്നും ചുമ്പനം നേടുന്നതിന് 17-കാരൻ പാതിരാതിയിൽ നടത്തിയ കാറോട്ടം പൊലീസുകാരെ അമ്പരപ്പിച്ചിരുന്നു.

ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. രാത്രിയിൽ വാട്‌സാപ് ചാറ്റിനിടെ നേരിൽ വന്നാൽ ഉമ്മ നൽകാമെന്നുള്ള കാമുകിയുടെ പോസ്റ്റ് വിശ്വസിച്ചാണ് പ്ലസ്്ടു കാരനായ കാമുകൻ മാതാപിതാക്കളറിയാതെ അർത്ഥരാത്രിയിൽ കാറുമായി പാഞ്ഞത്.പൊലീസ് വാഹനത്തിന് മുന്നിൽപ്പെട്ടതിനെത്തുടർന്ന് കാർ വേഗത്തിൽ തിരിച്ചെടുത്ത് രക്ഷപെടുന്നതിനും ശ്രമിത്തിനിടെ ഇലട്രിക് പോസ്റ്റ് ഇടിച്ച് മറിക്കുകയും തുടർന്ന് പൊലീസ് പിൻതുടർന്ന് കാമുകനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.