- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂർ വെടിവയ്പ് കേസ്: ആദിൽഷായ്ക്ക് നേരേ വെടിയുതിർത്ത പിസ്റ്റൾ കണ്ടെത്തി; മുഖ്യപ്രതി നിസാറിന്റെ പിസ്റ്റൾ കണ്ടെടുത്തത് തെളിവെടുപ്പിനിടെ; തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക്; കേസിൽ ഇതുവരെ പിടിയിലായത് എട്ട് പ്രതികൾ
പെരുമ്പാവൂർ: തർക്കത്തെത്തുടർന്ന് തണ്ടേക്കാട് സ്വദേശി ആദിൽഷ എന്ന യുവാവിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പൊലീസ് നടത്തിയ തെളിവൈടുപ്പിൽ തോക്കു കണ്ടെത്തി.പ്രധാന പ്രതിയായ നിസാറിന്റെ ഉടമസ്ഥതയിലുള്ള പിസ്റ്റളാണ് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.ഇതിന് ലൈസൻസില്ല. വെടിവയ്‌പ്പിനു ശേഷം സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ തോക്കുമായി കടന്നുകളയുകയായിരുന്നു. തോക്ക് ബാലിസ്റ്റിക് പരിശോധനക്കായി ലാബിലേക്കയച്ചു. എട്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി കെ. ബിജുമോൻ, ഇൻസ്‌പെക്ടർ ബേസിൽ തോമസ് എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷണം നടത്തുന്നത്. സാമ്പത്തിക തർക്കത്തെ തുടർന്ന് പലതവണയുണ്ടായ തർക്കത്തിൽ നിസാറും സംഘവും ആദിലിനെ വാഹനമിടിച്ചു വീഴുത്തി വടിവാളിന് വെട്ടുകയും നെഞ്ചത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. വെടിയേറ്റ ആദിൽഷ
സുഖം പ്രാപിച്ചു വരുന്നു.
വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുണ്ടായ വ്യക്തിപരമായ വഴക്ക് ചർച്ച ചെയ്ത് തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. തുടർന്ന് സംഘം ആദിലിനെ വാഹനം കൊണ്ട് ഇടിച്ചു വീഴ്‌ത്തി വടിവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. ഈ കേസിൽ ഇതുവരെ എട്ടുപേർ പിടിയിലായി.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവൈ.എസ്‌പി. പി.കെ. ബിജുമോൻ, ഇൻസ്‌പെക്ടർമാരായ ബേസിൽ തോമസ്, സിഐ. ജയകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
മറുനാടന് മലയാളി ലേഖകന്.