ഗാൾവേ (അയർലണ്ട്): ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ കാവൽ പിതാവായ മോർ ഗീവഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും സൺഡേ സ്‌കൂൾ വാർഷികവും ഇടവക ദിനവും ഏപ്രിൽ 21 ,22 (വെള്ളി ,ശനി)തീയതികളിൽ സമുചിതമായി കൊണ്ടാടുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് സൺഡേസ്‌കൂൾ വാർഷികം ഇടവക വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയയുടെ അധ്യക്ഷതയിൽ നടത്തപ്പെടുന്നു.സൺഡേ സ്‌കൂൾ കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ അപ്പോൾ നടത്തുന്നു. വൈകിട്ട് 5.45 പെരുന്നാൾ കൊടിയേറ്റ്, തുടർന്ന് 6 മണിക്ക് സന്ധ്യാനമസ്‌കാരം വൈകിട്ട് 7 മണിമുതൽ ഇടവകദിനാഘോഷം. ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഇതിൽ നടത്തപ്പെടുന്നു

ശനിയാഴ്‌ച്ച രാവിലെ 9 മണിക്ക് വി .മൂന്നിന്മേൽ കുർബാന റവ .ഫാ .ബിനു കൊള്ളന്നൂർ (ഇറ്റലി),റവ .ഫാ .ബിജു പാറേക്കാട്ടിൽ (സഹവികാരി),റവ .ഫാ .ജോബിമോൻ സ്‌കറിയ (ഇടവക വികാരി )എന്നിവരുടെ കാർമ്മികത്വത്തിൽ .തുടർന്ന് മധ്യസ്ഥപ്രാർത്ഥന ,പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പു ലേലം എന്നിവ നടത്തപ്പെടും .

സന്ധ്യാനമസ്‌കാരവും വി.കുർബാനയും പള്ളിയിലും കലാപരിപാടികൾ ക്ലാരിൻബ്രിഡ്ജ് പള്ളിപാരിഷ്ഹാളിലും നടത്തപ്പെടുമെന്നു വികാരി റവ.ഫാ .ജോബിമോൻ സ്‌കറിയ,ട്രസ്റ്റി .ബോബി എം .മാണി സെക്രട്ടറി എൽദോ മാത്യു ജോയിന്റ് സെക്രട്ടറി ഗലിൽ പി .ജെഎന്നിവർ അറിയിച്ചു.