- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂസ്റ്റൻ സെന്റ് മേരീസിൽ 15 നോമ്പും, പെരുന്നാളും ഇന്ന് മുതൽ
ഹൂസ്റ്റൻ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളും 15 നോന്പാചരണവും ഇന്നു മുതൽ പതിനഞ്ചു വരെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആചരിക്കും. പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാൾ 19, 20 തീയതികളിലും നടത്തും. ദിവസവും വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30നുള്ള കുർബാനയ്ക്കു പുറമെ എല്ലാ ബുനാഴ്ചയും മറ്റു പെരുനാൾ ദിവസങ്ങളിലും വൈകിട്ട് 7 മണിക്കു സന്ധ്യാ നമസ്‌കാരത്തെ തുടർന്നു വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭക്തജനങ്ങൾക്ക് പ്രാർത്ഥനയ്ക്കായി ദേവാലയും തുറന്നു നൽകുമെന്നു വികാരി ഫാ. പി.എം. ചെറിയാൻ അറിയിച്ചു. ദേവാലയത്തിന്റെ വിലാസം9915 Belknap Road, Sugar Land, TX 77498
ഹൂസ്റ്റൻ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുനാളും 15 നോന്പാചരണവും ഇന്നു മുതൽ പതിനഞ്ചു വരെ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ ഭക്തിസാന്ദ്രമായി ആചരിക്കും. പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാൾ 19, 20 തീയതികളിലും നടത്തും. ദിവസവും വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 8.30നുള്ള കുർബാനയ്ക്കു പുറമെ എല്ലാ ബുനാഴ്ചയും മറ്റു പെരുനാൾ ദിവസങ്ങളിലും വൈകിട്ട് 7 മണിക്കു സന്ധ്യാ നമസ്‌കാരത്തെ തുടർന്നു വിശുദ്ധ കുർബാനയും പരിശുദ്ധ ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഭക്തജനങ്ങൾക്ക് പ്രാർത്ഥനയ്ക്കായി ദേവാലയും തുറന്നു നൽകുമെന്നു വികാരി ഫാ. പി.എം. ചെറിയാൻ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
9915 Belknap Road, Sugar Land, TX 77498
Next Story